അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിക്കു നേരെ ഭീകരാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

അഫ്ഗാനിസ്ഥാനില്‍ മുസ്ലിം പള്ളിക്കു നേരെ ഭീകരാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഗസര്‍ഗ മുസ്ലിം പള്ളിയില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ പ്രമുഖ പുരോഹിതന്‍ ഉള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. പ്രമുഖ പുരോഹിതന്‍ മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. ഐ എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഇമാം ഉള്‍പ്പെടെ 20 പേര്‍ കൊല്ലപ്പെട്ടെന്നും 21 പേര്‍ക്കോളം പരുക്കേറ്റെന്നും ഹെറാത്ത് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ഹമീദുള്ള മൊതവാക്കല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ധീരരും ശക്തരുമായ മതപണ്ഠിതര്‍ ആക്രമണത്തിന് ഇരകളാകുന്നതിനെ ശക്തമായി അപലപിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരുക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണ്.

യു.എസ് പിന്തുണയോടെ ഭരിച്ചിരുന്ന അഫ്ഗാന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനായിരുന്നു മുജീബ് ഉള്‍ റഹ്മാന്‍ അന്‍സാരി. ഇസ്ലാമിക ഗവണ്‍മെന്റിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ തലവെട്ടണം എന്നതടക്കമുള്ള പല വിവാദ പരാമര്‍ശങ്ങളും ഈ പുരോഹിതനില്‍ നിന്നും ഉണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.