ദേഹത്തേക്ക് ചാടിവീണ പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു; കേസെടുക്കില്ലെന്ന് വനം വകുപ്പ്

ദേഹത്തേക്ക് ചാടിവീണ പുലിയെ ആദിവാസി യുവാവ് വെട്ടിക്കൊന്നു; കേസെടുക്കില്ലെന്ന് വനം വകുപ്പ്

ഇടുക്കി: മാങ്കുളത്ത് ജനവാസമേഖലയില്‍ ആക്രമണം നടത്തിയ പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ കേസെടുക്കില്ലെന്ന് വനം വകുപ്പ്. സ്വയരക്ഷക്കായി പുലിയെ കൊന്നതിനാല്‍ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്.

ചിക്കണം കുടി ആദിവാസി കോളനിയിലെ ഗോപാലന് നേരെ ഇന്ന് രാവിലെയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. പുലി ആക്രമിച്ചതോടെ പ്രതിരോധിക്കാനായി പുലിയെ വെട്ടിക്കൊല്ലുകയായിരുന്നു. പരിക്കേറ്റ ഗോപാലനെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി മാങ്കുളം മേഖലയില്‍ പുലിയുടെ സാന്നിധ്യമുണ്ട്. ഇരുപതിലധികം വളര്‍ത്ത് മൃഗങ്ങളെ ആക്രമിച്ചു കൊന്നതോടെ പുലിയെ പിടികൂടാന്‍ വനം വകുപ്പ് കൂടുവെച്ചിരുന്നു. പക്ഷെ പുലി കുടുങ്ങിയിരുന്നില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു.

അതേസമയം പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. ചത്ത പുലിയെ വനം വകുപ്പ് മാങ്കുളത്തു നിന്നും മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.