വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം ഇനിമുതൽ അഡ്മിന്മാര്‍ക്കും ഡിലീറ്റ് ചെയ്യാം

വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം ഇനിമുതൽ അഡ്മിന്മാര്‍ക്കും ഡിലീറ്റ് ചെയ്യാം

ഇനി മുതൽ വാട്‌സാപ്പ് ഗ്രൂപ്പിലെ അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം ഗ്രൂപ്പിൽ ഏതൊക്കെ മെസേജുകൾ വേണമെന്നും വേണ്ടെന്നും. ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ അഡ്മിന്മാര്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.

ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുന്നതായി വാട്‌സാപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ഇത് എല്ലാ ഉപഭോക്താക്കള്‍ക്കുമായി ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്.

അഡ്മിന്‍ ആയ ഏതെങ്കിലും ഗ്രൂപ്പില്‍ മറ്റുള്ളവര്‍ അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു നോക്കുക. അതില്‍ Delete for everyone എന്ന ഓപ്ഷന്‍ കാണുന്നുണ്ടെങ്കില്‍ ഈ സൗകര്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. 

വാട്‌സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ അയക്കുന്ന പ്രശ്‌നമുണ്ടാക്കാനിടയുള്ള ഉള്ളടക്കങ്ങള്‍, പബ്ലിക് ഗ്രൂപ്പുകളില്‍ അജ്ഞാതര്‍ അയക്കുന്ന അശ്ലീല സന്ദേശങ്ങള്‍, അംഗങ്ങള്‍ അബദ്ധത്തില്‍ അയച്ചുപോവുന്ന സന്ദേശങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യാന്‍ അഡ്മിന്മാര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. സന്ദേശം നീക്കം ചെയ്യാൻ രണ്ട് ദിവസത്തെ സമയപരിധിയാണ് നിലവിൽ വാട്സാപ്പ് നൽകുന്നത്.

Delete For Everyone Feature സാധാരണ വ്യക്തിഗത ചാറ്റുകളില്‍ ഇതിനകം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. ഈ സൗകര്യം ഗ്രൂപ്പുകളിലെ അഡ്മിന്മാര്‍ ഉപയോഗിക്കുമ്പോല്‍ സന്ദേശം എല്ലാ ഗ്രൂപ്പ് അംഗങ്ങളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അപ്രത്യക്ഷമാവും. പകരം ഈ സന്ദേശം നീക്കം ചെയ്തു എന്ന അറിയിപ്പാക്കും കാണിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.