ഗൂഗിള്‍ പേ വഴി കൈക്കൂലി; മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

ഗൂഗിള്‍ പേ വഴി കൈക്കൂലി; മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ ജാസൂസ്' എന്ന പേരില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ ഓഫീസുകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഏജന്റുമാര്‍ അഴിമതി പണം നല്‍കുന്നത് ഗൂഗിള്‍ പേ അടക്കമുള്ള ഓണ്‍ലൈന്‍ സംവിധാനം വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പരിവാഹന്‍ വഴി അപേക്ഷ നല്‍കിയാലും ഉദ്യോഗസ്ഥര്‍ ഏജന്റുമാര്‍ വഴി പണം വാങ്ങുന്നു. പണം നല്‍കുന്നവരുടെ അപേക്ഷ തിരിച്ചറിയാന്‍ പ്രത്യേക അടയാളം നല്‍കും. ഇത്തരത്തിലാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തല്‍.

ഏജന്റുമാരില്‍ നിന്നു പണം വാങ്ങുന്നവെന്ന വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഏജന്റുമാരുടെ സ്ഥാപനങ്ങള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു. പരിശോധനാ റിപ്പോര്‍ട്ട് എസ്പിമാര്‍ ഞായറാഴ്ച വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.