കൊല്ലത്ത് ഇന്ന് നീറ്റ് പരീക്ഷ വീണ്ടും നടക്കും

കൊല്ലത്ത് ഇന്ന് നീറ്റ് പരീക്ഷ വീണ്ടും നടക്കും

കൊല്ലം: മത്സരാർത്ഥികളായ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതിനെ തുടർന്ന് വിവാദത്തിൽ ആയ കൊല്ലത്ത് നീറ്റ് പരീക്ഷ ഇന്ന് വീണ്ടും നടത്തും. ആയൂർ മാർത്തോമ എഞ്ചിനീയറിങ് കോളേജിൽ പരീക്ഷ എഴുതിയ പെൺകുട്ടികൾക്ക് വേണ്ടിയാണ് പുനപരീക്ഷ നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്കൂളിലാണ് പരീക്ഷ.

പരീക്ഷ ചുമതലയിൽ ഉണ്ടായിരുന്നവർക്ക് തെറ്റ് സംഭവിച്ചു എന്ന് അന്വേഷണ സമിതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ തീരുമാനിച്ചത്. ആയൂർ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥിനികൾക്കും ഹാൾടിക്കറ്റ് അയച്ചിട്ടുണ്ടെങ്കിലും പരാതി ഉള്ളവർ മാത്രം പുന പരീക്ഷയിൽ പങ്കെടുത്താൽ മതിയാകും.

പരീക്ഷ വിവാദത്തെ തുടർന്ന് കോളേജിലെ നീറ്റ് പരീക്ഷാ കോ- ഓർഡിനേറ്ററും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവിയുമായ പ്രിജി കുര്യൻ ഐസക്ക് അടക്കം ഏഴ് പേ‌രെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.