'സര്‍ക്കാര്‍ അദാനിക്കൊപ്പം; ആവശ്യങ്ങള്‍ നേടും വരെ സമരം തുടരും': സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ച് ലത്തീന്‍ അതിരൂപത

'സര്‍ക്കാര്‍ അദാനിക്കൊപ്പം; ആവശ്യങ്ങള്‍ നേടും വരെ സമരം തുടരും': സര്‍ക്കുലര്‍ പള്ളികളില്‍ വായിച്ച് ലത്തീന്‍ അതിരൂപത

'ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചു'.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ ഇന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ വായിച്ചു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലര്‍.

വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നും തുറമുഖ നിര്‍മാണം നിര്‍ത്തി വച്ച് പഠനം നടത്തണമെന്നാണ് സര്‍ക്കുലറിലെ ആവശ്യം. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്‍കി മാറ്റി പാര്‍പ്പിക്കണമെന്നും ആവശ്യപ്പെടുന്നു.

സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും സര്‍ക്കുലറിലുണ്ട്. തുറമുഖത്തിന്റെ നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുതെന്ന ഹൈക്കോടതിയുടെ അനുകൂല വിധി നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചുവെന്ന് സര്‍ക്കുലര്‍ ആരോപിക്കുന്നു.

പലതവണ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍ ഈ മാസം 13 വരെ സമരം തുടരാനാണ് അതിരൂപതയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസെപാക്യവും നിലവിലെ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയും നാളെ സമരപന്തലില്‍ ഉപവാസ സമരമിരിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.