റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഗോത്രവര്‍ഗ, ദളിത് പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ബംഗ്ലാദേശ് സംഘങ്ങള്‍ രാജ്യത്തേയ്ക്ക് കടക്കുന്നതായി ബി.ജെ.പി എംപി നിഷികാന്ത് ദുബെ. ഝാര്‍ഖണ്ഡിലെ ദുംകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി എംപിയുടെ വെളിപ്പെടുത്തല്‍.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും ദുബെ ആരോപിച്ചു. പ്രായപൂര്‍ത്തിയാകാത്ത ദളിത്, ഗോത്രവര്‍ഗ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നതിന് ബംഗ്ലാദേശി മുസ്ലീം ആണ്‍കുട്ടികളുടെ 'ഗ്രൂമിംഗ് സംഘങ്ങള്‍' ജാര്‍ഖണ്ഡില്‍ സജീവമാണ്. എന്നാല്‍ സോറന്‍ സര്‍ക്കാര്‍ ഗാഢനിദ്രയിലാണെന്നും ദുബെ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച രാവിലെയാണ് ദുംകയില്‍ 14 വയസുള്ള ആദിവാസി പെണ്‍കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്. അര്‍മാന്‍ അന്‍സാരി എന്ന യുവാവ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അമ്മായിക്കൊപ്പം ദുംകയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടി അന്‍സാരിയുമായി ഇഷ്ടത്തിലാവുകയും എന്നാല്‍ വിവാഹം കഴിക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടപ്പോള്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നു എന്നും ബന്ധുക്കള്‍ സൂചിപ്പിക്കുന്നു. ഇതും അന്വേഷിക്കണമെന്ന് ബി.ജെ.പി എംപി ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.