കാട്ടില്‍ തെക്കേതില്‍ ജല രാജാവ്; വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

കാട്ടില്‍ തെക്കേതില്‍ ജല രാജാവ്; വിജയം ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍

ആലപ്പുഴ: ജലരാജാവായി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടില്‍ തെക്കേതില്‍. 68ാമത് നെഹ്‌റു ട്രോഫിയാണ് കാട്ടില്‍ തെക്കേതില്‍ സ്വന്തം പേരില്‍ കുറിച്ചത്. രണ്ടാം സ്ഥാനം നടുഭാഗം ചുണ്ടന്‍ നേടി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജലരാജാവിനെ കണ്ടെത്തിയത്.

സമയം 4.30.77. സന്തോഷ് ചാക്കോയാണ് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്റെ ക്യാപ്റ്റന്‍. രണ്ടാം സ്ഥാനം നേടിയ നടുഭാഗം ചുണ്ടന്റെ സമയം 4.31.57. മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.

ഇരുപത് ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 77 കളി വള്ളങ്ങളായിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ലഫ്റ്റനന്റ് റിട്ട. അഡ്മിറല്‍ ഡി.കെ ജോഷി മുഖ്യാഥിതിയായിരുന്നു.

ഹീറ്റ്‌സുകളില്‍ മികച്ച സമയം കുറിച്ച നാല് ചുണ്ടന്‍വള്ളങ്ങളാണ് ഫൈനലില്‍ മത്സരിക്കുക. ചമ്പക്കുളം, നടുഭാഗം, വീയപുരം, കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. 20 ചുണ്ടന്‍ വള്ളങ്ങളായിരുന്നു ആകെ മത്സരിക്കാനുണ്ടായിരുന്നത്.

നിരവധി പേരാണ് വള്ളംകളി കാണാനായി എത്തിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം എത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളിയെ ആവേശത്തോടെയാണ് ജനം എറ്റെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.