കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍: ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

കേരളത്തിലെ തെരുവുനായ ആക്രമണങ്ങള്‍: ഹര്‍ജികള്‍ സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും

ന്യൂഡല്‍ഹി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങൾ തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ സുപ്രീം കോടതി  തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് യുയു ലളിത് ആണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാൻ തീരുമാനിച്ചത്.

കേരളത്തില്‍ വര്‍ധിച്ചു വരുന്ന തെരുവുനായ ആക്രമണത്തിനെതിരെയാണ് ഹർജിക്കാരന്‍ സാബു സ്റ്റീഫൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ മാത്രം കേരളത്തില്‍ എട്ടു പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹർജിക്കാരന്റെ അഭിഭാഷകന്‍ വി.കെ ബിജു സുപ്രീം കോടതിയെ അറിയിച്ചു. 

തുടര്‍ച്ചയായ തെരുവുനായ ആക്രമണമാണ് സംസ്ഥാനത്തുള്ളതെന്നും ഹർജിയില്‍ പറയുന്നു. തെരുവുനായ ആക്രമണം സംബന്ധിച്ച് പഠനം നടത്തിയ കമീഷന്റെ റിപ്പോര്‍ട്ട് ബന്ധപ്പെട്ടവരില്‍ നിന്ന് ആവശ്യപ്പെടണമെന്നും ഹർജിയിലുണ്ട്. പേവിഷബാധക്കെതിരായ വാക്‌സിന്‍ എടുത്ത ശേഷവും കുട്ടികളടക്കമുള്ളവര്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്നും ജീവഹാനി പോലും സംഭവിക്കുന്നതായും ഹർജിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.