കേരളത്തിന്റെ ഉത്സവമായി വളളംകളിയെ മാറ്റും; നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസത്തിന് ഒരു പുതിയ ഊർജ്ജം: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ ഉത്സവമായി വളളംകളിയെ മാറ്റും; നെഹ്‌റു ട്രോഫി വള്ളംകളി ടൂറിസത്തിന്  ഒരു പുതിയ ഊർജ്ജം: മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: വള്ളംകളി കൂടുതൽ ജനകീയമാക്കി കേരളത്തിന്റെ ഉത്സവമാക്കി മാറ്റുമെന്നു മന്ത്രി മുഹമ്മദ് റിയാസ്. നെഹ്‌റു ട്രോഫി വള്ളംകളി കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വാണ് സമ്മാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭാവി പ്രവര്‍ത്തനത്തിന് ഊർജ്ജം നല്‍കുന്ന നിലയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗ് മലബാര്‍ മേഖലയിലും സംഘടിപ്പിക്കും. അങ്ങനെ കേരളത്തിൽ കൂടുതൽ ജനകീയമാക്കി മാറ്റും. ഇത് ഈയൊരു പ്രദേശത്തുനിന്ന് മറ്റു പ്രദേശങ്ങളിലേക്കും കേരളം മുഴുവനും കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

നെഹ്‌റു ട്രോഫി വള്ളംകളി എന്നത് ആലപ്പുഴക്കാർക്ക് വെറും ഒരു വള്ളംകളി മാത്രമല്ല മറിച്ച് അവരുടെ ഒരു വികാരവും ഉത്സവവുമാണ്. ആലപ്പുഴക്കാർ മാത്രമല്ല മറിച്ച് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളും ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളും ഉറ്റുനോക്കുന്ന ഒരു ഉത്സവമായി വള്ളംകളി മാറിയിരിക്കുകയാണ്.

കോവിഡിന് ശേഷം നടത്തുന്ന വള്ളംകളി ആയതുകൊണ്ട് തന്നെ വലിയ ജനകീയ പങ്കാളിത്തമാണ് വള്ളംകളിക്ക് ലഭിച്ചത്. ഇത് അടുത്തവര്‍ഷം ഇതിലും മികച്ച രീതിയില്‍ വള്ളംകളി നടത്താനും കൂടുതൽ ആളുകള്‍ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍ നടത്താനുമുള്ള പ്രചോദനമാണ്. കാലത്തിനനുസരിച്ച് പ്രദേശത്തിന്റെ സാധ്യതയ്ക്കനുസരിച്ച് വള്ളംകളി മാറ്റി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.