പേടിഎം കരാർ അവസാനിപ്പിച്ചു; ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

പേടിഎം കരാർ അവസാനിപ്പിച്ചു; ബിസിസിഐ ടൈറ്റിൽ സ്പോൺസർമാരായി മാസ്റ്റർകാർഡ്

ന്യൂഡൽഹി: ബിസിസിഐ ടൈറ്റിൽ സ്പോൺസർഷിപ്പ് സ്ഥാനത്തു നിന്നും ഡിജിറ്റൽ പേയ്മെൻ്റ്സ് കമ്പനിയായ പേടിഎം പിന്മാറി. പകരം മാസ്റ്റർകാര്‍ഡുമായി പുതിയ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാറൊപ്പിട്ട് ബിസിസിഐ.

ഇതോടെ ബസിസിഐയുടെ നിയന്ത്രണത്തില്‍ നടക്കുന്ന എല്ലാ രാജ്യന്തര, ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് മാസ്റ്റർകാര്‍ഡിന്‍റെ പേരിലാവും അറിയപ്പെടുക. 2023 വരെ കരാറുണ്ടെങ്കിലും പേടിഎം പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

2022-23 സീസണിലാവും പ്രാഥമികമായി മാസ്റ്റർകാർഡ് ബിസിസിഐ മത്സരങ്ങൾ സ്പോൺസർ ചെയ്യുക. ഇന്ത്യയുടെ മുൻ നായകൻ എംഎസ് ധോണിയാണ് മാസ്റ്റർകാർഡ് ബ്രാൻഡ് അംബാസിഡർ.

ഈ മാസം 20 മുതല്‍ തുടങ്ങുന്ന  ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയായിരിക്കും മാസ്റ്റര്‍ കാര്‍ഡിന്‍റെ ആദ്യ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ്. പുരുഷ, വനിതാ രാജ്യാന്തര മത്സരങ്ങൾ, ഇറാനി ട്രോഫി, രഞ്ജി ട്രോഫി, അണ്ടർ 19, അണ്ടർ 23 മത്സരങ്ങൾ തുടങ്ങിയവയൊക്കെ മാസ്റ്റർകാർഡ് സ്പോൺസർ ചെയ്യും.

യുവേഫ ചാമ്പ്യൻസ് ലീഗ്, ഗ്രാമിസ്, ഓസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെൻ്റുകൾ, കാൻസ് ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ മേഖലകളിൽ സ്പോൺസർഷിപ്പുള്ള മാസ്റ്റർകാർഡ് ബിസിസിഐയുമായുള്ള സഹകരണത്തിലൂടെ ക്രിക്കറ്റിലേക്ക് കടക്കാനുള്ള ശ്രമമാണ് നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.