ന്യൂജഴ്‌സി: ന്യൂജേഴ്‌സി മലയാളികളുടെയിടയിൽ ഏറെ പ്രശസ്തിയാർജ്ജിച്ച മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (മഞ്ച്)യുടെ ഈവർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 ന് നടക്കും. ന്യൂജഴ്‌സി പറ്റേഴ്‌സസൺ സെന്റ് ജോർജ് സിറോ മലബാർ ചർച്ച് ഹാളിൽ 11നു വൈകിട്ട് അഞ്ചമുതൽ ഒൻപതുമണിവരെയായിരിക്കും ആഘോഷപരിപാടികൾ നടക്കുകയെന്ന് മഞ്ച് പ്രസിഡണ്ട് ഷൈനി രാജു, സെക്രെട്ടറി ആന്റണി, കല്ലക്കാവുങ്കൽ , ട്രഷറർ ഷിബു മാത്യു മാടക്കാട്ട് തുടങ്ങിയവർ അറിയിച്ചു.
ഫെക്കാന പ്രസിഡന്റ് ഡോ ബാബു സ്റ്റീഫൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മഞ്ച് പ്രസിഡന്റ് ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഷാജി വർഗീസ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ചാക്കോ, വൈസ് പ്രസിഡന്റ് രജ്ഞിത്ത് പിള്ള, ഷാജി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. അനീഷ് ജെയിംസ്, ഷിബുമോൻ മാത്യു എന്നിവരാണ് ഓണാഘോഷ പരിപാടിയുടെ കോ-ഓഡിനേറ്റർമാർ. അനീഷ് ജെയിംസ് സ്വാഗതവും സെക്രട്ടറി ആന്റണി കല്ലക്കാവുങ്കൽ നന്ദിയും പറയും.
മഞ്ച് യൂത്ത് ഫോറം, വിമൻസ് ഫോറം, കൾച്ചറൽ ഫോറം തുടങ്ങിയ മഞ്ചിലെ കലാകാരികളും കലാകാരന്മാരും ഒരുക്കുന്ന കലാവിരുന്നും ഓണാഘോഷത്തിന് മാറ്റുകൂട്ടും. വിഭവ സമൃദ്ധമായ ഓണസദ്യയോടെയാണ് ഓണാഘോഷ പരിപാടികൾ ആരംഭിക്കുക. തുടർന്ന് ആഘോഷമായ ചെണ്ട വാദ്യത്തിന്റെ അകമ്പടിയോടെ മാവേലി തമ്പുരാനെ ഓണഘോഷ വേദിയിലേക്ക് ഘോഷയാത്രയായി ആനയിക്കും. മുത്തുക്കുടയും താലപ്പൊലിയേന്തിയ മങ്കമാരും മാവേലിയേയും മറ്റു വിഷിഷ്ട്ടാതിഥികളെ പുഷവൃഷ്ടിയോടെ സ്വീകരിക്കും.
പതിവുപോലെ മഞ്ചിലെ പ്രഗത്ഭരായ അംഗനമാരുടെ തിരുവാതിരയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. തുടർന്ന് നടക്കുന്ന പൊതുപരിപാടി ഫൊക്കാന പ്രസിഡണ്ട് ഡോ . ബാബു സ്റ്റീഫൻ ഉദഘാടനം ചെയ്യും. ഫൊക്കാന പ്രസിഡണ്ട് ആയ ശേഷം മഞ്ചിന്റെ ആതിഥ്യം സ്വീകരിച്ച് ആദ്യമായി എത്തുന്ന ഡോ. ബാബു സ്റ്റീഫനെ ചടങ്ങിൽ ആദരിക്കും. ഫൊക്കാന സെക്രെട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു കൊട്ടരക്കര, ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട മഞ്ചിന്റെ അഭിമാന നേതാവ് ഷാജി വർഗീസ്, അസ്സോസിയേറ്റ് സെക്രെട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട ന്യൂജേഴ്‌സിയിൽ നിന്നു തന്നെയുള്ള ജോയി ചാക്കപ്പൻ(കെ.സി.എഫ്) , ന്യൂജേഴ്‌സി ആർ.വി.പി ദേവസി പാലാട്ടി (കെ.സി.എഫ്) എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഫൊക്കാനയുടെ കഴിഞ്ഞ ഭരണ സമിതിയിൽ സെക്രെട്ടറിയും അതിനു മുൻപുള്ള കമ്മിറ്റിയിൽ ട്രഷററും ആയി ഏറെ പ്രശസ്തിയും പ്രഗൽഭ്യവും തെളിയിച്ച മഞ്ചിന്റെ മുൻ പ്രസിഡണ്ടും സ്ഥാപക നേതാവുമായ സജിമോൻ ആന്റണിയെയും ചടങ്ങിൽ പ്രത്യേകം ആദരിക്കുന്നതാണ്. തുടർന്ന് നടക്കുന്ന കലാവിരുന്നിൽ മഞ്ചിലെ കുരുന്നു പ്രതിഭകൾ മുതൽ അമ്മമാർ വരെയുള്ളവരുടെ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.