ദുബായ്: ആഗോള വിപണിയിലേക്കുളള എണ്ണ ഉല്‍പാദനത്തില്‍ കുറവ് വരുത്താന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചു. പ്രതിദിന ഉല്‍പാദനത്തില്‍ ഒരു ലക്ഷം ബാരലിന്‍റെ കുറവ് വരുത്താനാണ് തീരുമാനം. തീരുമാനം നിലവില്‍ വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് മൂന്നര ഡോളർ ഉയർന്നു. തിങ്കളാഴ്ച വൈകുന്നേരം 96.59 ഡോളറാണ് ഒരു ബാരല്‍ ബ്രന്‍റ് ക്രൂഡിന്‍റെ വില. ഒക്ടോബർ വരെ ഈ രീതിയില്‍ ഉല്‍പാദനം തുടരാനാണ് നിലവിലെ തീരുമാനം.
ലോക വിപണിയില്‍ എത്തുന്ന എണ്ണയുടെ 30 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഒപെക് രാജ്യങ്ങളാണ് എന്നുളളതുകൊണ്ടു തന്നെ തീരുമാനം ആഗോള വിപണിയില്‍ ഇനിയും എണ്ണ വില ഉയരുന്നതിന് ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. 28 ദശലക്ഷം ബാരലാണ് ഒരു ദിവസം ഒപെക് രാജ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത്. ജൂലൈയില്‍ എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പെട്രോള്‍ ഡീസല്‍ വില കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും ഉല്‍പാദനം കുറയ്ക്കുന്നതോടെ വിപണിയില്‍ എണ്ണ വില ഉയർന്നേക്കുമെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.