ന്യൂഡല്‍ഹി: കെ.ടി ജലീലിന്റെ വിവാദ കാശ്മീര്‍ പരാമര്‍ശത്തില്‍ കോടതിയെ നിലപാടറിയിച്ച് ഡല്‍ഹി പൊലീസ്. കോടതി ഉത്തരവിട്ടാല്‍ മാത്രമേ ജലീലിനെതിരെ കേസെടുക്കുകയുള്ളൂവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസില്‍ റോസ് അവന്യു കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.
തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ജലീലിനെതിരെ നേരത്തെ കീഴ്വായ്പുര്‍ പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയില്‍ എന്തിനാണ് ഡല്‍ഹിയില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിച്ചു.
കാശ്മീര്‍ സന്ദര്‍ശനത്തിനിടെയുള്ള ചിത്രങ്ങള്‍ ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ച കുറിപ്പാണ് വിവാദമായത്. പാക് അധിനിവേശ കാശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്നും ഇന്ത്യയുടെ കാശ്മീരിനെ 'ഇന്ത്യന്‍ അധീന കാശ്മീര്‍' എന്നുമായിരുന്നു ജലീല്‍ വിശേഷിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.