പാറശാല: വീട്ടില്‍ അതിക്രമിച്ചു കയറിയ തമിഴ്‌സംഘം പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി. കണ്ണനല്ലൂര്‍ വാലിമുക്ക് കിഴവൂര്‍ ഫാത്തിമാ മന്‍സിലില്‍ ആസാദിന്റെ മകന്‍ ആഷികിനെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം തട്ടിക്കൊണ്ടു പോയത്. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. കാറുകളിൽ എത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന സംഘം വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ കൊണ്ടു പോവുകയായിരുന്നു. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.
തുടര്‍ന്ന് പോലീസിന് പരാതി നൽകുകയും പോലീസ് ഇവരെ പിന്തുടരുകയും ചെയ്തു. പോലീസ് പിന്തുടർന്നതോടെ കാർ ഉപേക്ഷിച്ചു. പിന്നീട് കുട്ടിയുമായി സംഘത്തിലെ മൂന്നുപേർ ഓട്ടോ പിടിച്ച് രക്ഷപെടാൻ ശ്രമിച്ചു. ഇവരെ പോലീസ് പിടികൂടി കുട്ടിയെ രക്ഷിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സംഘത്തിൽ ഒരാളെ പോലീസ് പിടികൂടി. മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.
അബോധാവസ്ഥയിലായിരുന്നു കുട്ടി. ഒമ്പത് പേരുള്ള സംഘത്തില്‍ ഒരാള്‍ മാത്രമായിരുന്നു മലയാളം സംസാരിക്കുന്നത്. മറ്റുള്ളവർ തമിഴ്‌നാട് സ്വദേശികളാണെന്നാണ് പോലീസ് നിഗമനം. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ നിന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയ ആഷികിനെ പാറശാലയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
തട്ടിക്കൊണ്ടു പോകവെ കാറില്‍വെച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കിയതായി കുട്ടി പറഞ്ഞു. ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. സംഘം മൂന്ന് ദിവസം മുമ്പ് കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചിരുന്നു. കാറിലായിരുന്നു കുട്ടിയുടെ വീടിന് സമീപത്ത് സംഘം കറങ്ങിയത്. തമിഴ്നാട് സ്വദേശിയുടെ വാടകയ്‌ക്കെടുത്ത കാറാണ് ഇതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായ ബിജുവും മറ്റൊരാളും പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടു പോയതിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. താന്‍ വാടക ഗുണ്ടയാണെന്നും സംഘത്തിലെ മറ്റാളുകളെ കുറിച്ചുള്ള വിവരങ്ങളും തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ഉദ്ദേശവും അറിയില്ലെന്നുമാണ് പിടിയിലായ ബിജു പൊലീസിനോട് പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.