ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് വില്‍പനയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി-വായു മലിനീകരണം കണക്കിലെടുത്താണ് നടപടി.
ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആണ് നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതി ഉടന്‍ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേത് പോലെ ഇക്കുറിയും പടക്കത്തിന്റെ നിര്‍മ്മാണം, വില്‍പന എന്നിവയ്ക്ക് നിരോധനമുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനാണ് ഡല്‍ഹി സാക്ഷിയായത്. ഇക്കുറി സമാന സാഹചര്യം ഉണ്ടാകാതിരിക്കാനായാണ് പടക്കങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിരോധിച്ചത്. പടക്കങ്ങളുടെ നിര്‍മ്മണം, വില്‍പ്പന എന്നിവയ്ക്കും കൈവശം സൂക്ഷിക്കുന്നതിനും ഇത്തവണയും നിരോധനം ഉണ്ടായിരിക്കും. 
നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യാന്‍ ഡല്‍ഹി പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.