ദുബായ്: ട്വിറ്ററിലെ പുതിയ ട്രെന്‍റിനൊപ്പം ചേരുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം. 'ദുബായ്' എന്ന ഒറ്റവാക്കാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തത്. മിനിറ്റുകള്‍ക്കുളളില്‍ ട്വീറ്റിന് നിരവധി റീട്വീറ്റുകളും ലൈക്കുകളുമാണ് ലഭിച്ചത്. ട്വിറ്റർ ലോകം ഏറ്റെടുത്ത ഏറ്റവും പുതിയ സമൂഹമാധ്യ ട്രെന്‍റിനൊപ്പം ചേരുകയായിരുന്നു ദുബായ് എന്ന ഒറ്റവാക്ക് ട്വീറ്റിലൂടെ ഷെയ്ഖ് ഹംദാനും. ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ലോക നേതാക്കളില്‍ പ്രമുഖനാണ് ദുബായ് കിരീടാവകാശി.
നേരത്തെ യുഎസിന്‍റെ നാഷണല്‍ എയറനോട്ടിക്സ് ആന്‍റ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ (നാസ) കഴിഞ്ഞ ദിവസം 'യൂണിവേഴ്സ്' (പ്രപഞ്ചം) എന്ന് ട്വീറ്റ് ചെയ്തിരുന്നു. യുഎസ് പ്രസിഡന്‍റ് ജോ ബിഡന്‍ ഈ പോസ്റ്റ് പങ്കിടുകയും ചെയ്തിരുന്നു. യുഎസ് റെയിൽറോഡ് കോർപ്പറേഷൻ ആംട്രാക്ക് 'ട്രെയിനുകൾ' ട്വീറ്റ് ചെയ്തതോടെയാണ് ഒറ്റവാക്ക് ട്വീറ്റ് ട്രെന്‍റിംഗ് തുടങ്ങിയത്. എമിറേറ്റ്സ് എയർലൈന്‍സ് 'ഫ്ളൈറ്റ്സ്' എന്ന് ട്വീറ്റ് ചെയ്താണ് ട്രെന്‍റിനൊപ്പം ചേർന്നത്. ദുബായ് പോലീസാകട്ടെ 'സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി'യെന്നാണ് ട്വീറ്റ് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.