അബുദാബി: യുഎഇയുടെ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ സേവനങ്ങള്‍ ഇനി വാട്സ്അപ്പിലും ലഭ്യമാകും. അറബികിലും ഇംഗ്ലീഷിലും ആശയവിനിമയം സാധ്യമാകും.തല്‍സമയ സേവനങ്ങള്‍ ഇനി വാട്സ് അപിലും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു. തവാസൂല്‍ പ്ലാറ്റ് ഫോമിലൂടെയുളള മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ ഉപഭോക്തൃ സേവനമാണിത്.
600590000 ആണ് വാട്സ് അപ് നമ്പർ.
വാട്സ് അപ് സേവനം വഴി ലഭ്യമാകുന്ന സേവനങ്ങള്‍
1. നിങ്ങളുടെ ഇടപാടുകളുടെ നില പരിശോധിക്കാം.
2. തൊഴില്‍ നിയമങ്ങളറിയാം.
3. ഗാർഹിക തൊഴിലാളി നിയമത്തെ കുറിച്ചറിയാം.
4. യു.എ.ഇ.യുടെ തൊഴിൽ വിപണിയെ ബാധിക്കുന്ന മന്ത്രിതല തീരുമാനങ്ങൾ അറിയാം.
വിശ്വസനീയവും സ്വകാര്യത സംരക്ഷിക്കുന്നതുമാണ് സേവനമെന്നും അധികൃതർ അറിയിച്ചു. വാട്സ്അപ് ബിസിനസ് അക്കൗണ്ട് നിലവില്‍ വരുന്ന ആദ്യത്തെ ഫെഡറല്‍ സ്ഥാപനമാണ് മാനവ വിഭവ ശേഷി മന്ത്രാലയം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.