മാരികോപ: അമേരിക്കന്‍ സംസ്ഥാനമായ അരിസോണയില്‍ നിന്ന് 40 മൈല്‍ വടക്കുള്ള സ്പര്‍ ക്രോസ് ട്രയല്‍ഹെഡ് പര്‍വതത്തില്‍ ട്രക്കിംഗിനിടെ 20 വയസുള്ള യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അഞ്ചുപേരെ രക്ഷാസേന ഹെലികോപ്റ്ററില്‍ രക്ഷപെടുത്തി. തിങ്കളാഴ്ച്ചയാണ് സംഭവം. ആറുപേരും പര്‍വതാരോഹകരായിരുന്നു. 
അരിസോണയിലെ കടുത്ത ചൂടിനെ അവഗണിച്ചാണ് ആറംഗ സംഘം പര്‍വതാരോഹണത്തിന് പുറപ്പെട്ടത്. കടുത്ത ചൂടുകാരണം പാതിവഴിയില്‍ വച്ചുതന്നെ കൈയില്‍ കരുതിയിരുന്ന വെള്ളം തീര്‍ന്നു. ഏറെ ദൂരം തിരിച്ചിറങ്ങാനുള്ളതിനാല്‍ സഹായത്തിനായി മാരികോപ കൗണ്ടി ഷെരീഫിന്റെ ഓഫീസിലേക്ക് വിളിച്ചു. രക്ഷാസേന എത്തും മുന്‍പേ കൂട്ടത്തിള്‍ ഒരാള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായി. ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. 
പര്‍വതാരോഹണത്തിനിടെ സംഘത്തിന് ഏറെ ദൂരം വഴിതെറ്റി സഞ്ചരിക്കേണ്ടി വന്നതാണ് അപകടത്തിലേക്ക് നയിച്ചത്. ഇതുമൂലം നിശ്ചയിച്ച സമയത്ത് ക്ലൈബിംഗ് പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല. 
നൂറ് ഫാരന്‍ഫീറ്റിന് മുകളിലായിരുന്നു അരിസോണയിലെയും സമീപ പ്രദേശങ്ങളിലെയും താപനില. ഫീനിക്‌സ് സ്‌കൈ ഹാര്‍ബര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച 109 ഫാരന്‍ഫീറ്റ് ചൂട് ഉയര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തു. സാധാരണയേക്കാള്‍ ആറ് ഡിഗ്രി കൂടുതലായിരുന്നു തിങ്കളാഴ്ച്ചയിലെ ഇവിടുത്തെ താപനില.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.