കുറവിലങ്ങാട്: മയക്കു മരുന്നിനെതിരെ വീണ്ടും മുന്നറിയിപ്പുമായി പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് സെന്റ് മേരീസ് ദേവാലയത്തില്‍ എട്ട് നോമ്പ് ആചരണത്തിന്റെ ഭാഗമായി വചന സന്ദേശം നല്‍കുകുകയിരുന്നു അദ്ദേഹം.
മയക്കു മരുന്നിന്റെ ഉപയോഗം കേരളത്തില്‍ വര്‍ധിച്ച് വരുന്നതായും ഇതുവഴി നമ്മുടെ കുട്ടികളെയും യുവാക്കളെയും അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടുന്ന മാഫിയകളെ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവര്‍ അനാസ്ഥ കാട്ടരുതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
'നശിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരെ തടയാനും അവരില്‍ നിന്ന് രക്ഷപ്പെടാനും വേണ്ടിയാണ് നമ്മുടെ പൂര്‍വികര്‍ പ്രത്യേകിച്ച് അമ്മമാര്‍ എട്ട് നോമ്പ് ആചരിച്ചത്. ഇന്ന് നമ്മുടെ മക്കളെയും യുവാക്കളെയും നശിപ്പിക്കാന്‍, കച്ചവട കണ്ണോടെ അവരെ വല വീശിപ്പിടിക്കാന്‍ ശ്രമിക്കുന്നവരെ തടുക്കാന്‍ നമ്മള്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
മയക്കു മരുന്ന് മാഫിയകള്‍ നമ്മുടെ സ്‌കൂളുകളും കോളജുകളും കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. മയക്ക് മരുന്ന് ലോബിക്കെതിരെ നടപടി എടുക്കുകയും സമൂഹത്തിന് ബോധവല്‍ക്കരണം നല്‍കുകയും വേണം. ഈ തിന്മയുടെ പ്രചാരകര്‍ സാധാരണക്കാരല്ല അവര്‍ സംഘടിതരാണ്. സമൂഹത്തില്‍ മയക്കു മരുന്ന് കച്ചവടം കൊഴുക്കുമ്പോള്‍ നമുക്ക് കൈയും കെട്ടി നില്‍കാനാകില്ല'- മയക്കു മരുന്നിനെതിരെ സഭയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതികരണമുണ്ടാകും എന്ന സൂചനയാണ് പ്രസംഗത്തില്‍ അദ്ദേഹം നല്‍കിയത്
കഴിഞ്ഞ വര്‍ഷം ഇതേ തിരുനാളില്‍ നാര്‍ക്കോട്ടിക്, ലൗവ് ജിഹാദ് വിഷയങ്ങളെക്കുറിച്ച് മാര്‍ കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപങ്ങള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി. തീവ്രവാദ സംഘങ്ങള്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുകയും പാലായില്‍ പ്രകടനം നടത്തുകയുണ്ടായി.
ചില രാഷ്ട്രീയ പാര്‍ട്ടികളും വിമര്‍ശനവുമായി രംഗത്തെത്തിയെങ്കിലും പറഞ്ഞ അഭിപ്രായത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുക മാത്രമല്ല, മയക്കു മരുന്നിനെതിരെ ഈ വര്‍ഷവും ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.