'ബിജെപിയുടെ അഹങ്കാരം അവസാനിപ്പിക്കും': പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് നിതീഷിന് പിന്തുണയുമായി മമത

'ബിജെപിയുടെ അഹങ്കാരം അവസാനിപ്പിക്കും': പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് നിതീഷിന് പിന്തുണയുമായി മമത

ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് പിന്തുണയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024 ൽ വിശാല പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്ന് മമത ബാനർജി വ്യക്തമാക്കി.

2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കുമെന്ന് മമത ബാനർജി പറഞ്ഞു. കോകോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടനടത്തുമെന്ന് നിതീഷ് കുമാർ അറിയിച്ചു. ബിജെപിക്കെതിരെ രാജ്യത്ത് വിശാല പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.

ജാർഖണ്ഡ് മുഖ്യമന്ത്രി മഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മറ്റ് പ്രതിപക്ഷ പാർട്ടികൾ എന്നിവർക്കൊപ്പം പ്രതിപക്ഷ മുന്നണിയുണ്ടാക്കാൻ ഒരുമിക്കും. 300 സീറ്റെന്ന ബിജെപി അഹങ്കാരം ഇതോടെ അവസാനിക്കുമെന്നും കൊൽക്കത്തയിൽ മമത ബാനർജി കൂട്ടിച്ചേർത്തു. ഡൽഹിയിൽ എത്തി നിതീഷ് കുമാർ പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മമത ബാനർജിയുടെ പ്രഖ്യാപനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.