കുവൈറ്റ് സിറ്റി: രാജ്യത്തെ സർക്കാർ സേവനങ്ങളുടെ ഫീസ് പുതുക്കാന്‍ കുവൈറ്റ് ഒരുങ്ങുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
സേവനത്തിന്‍റെ സ്വഭാവം അനുസരിച്ച് പൗരന്മാർക്കും പ്രവാസികള്‍ക്കും നല്‍കുന്ന നിരക്കുകളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബജറ്റ് അസന്തുലിതാവസ്ഥയും കമ്മിയും പരിഹരിക്കാനും എണ്ണ ഇതര വരുമാനം ഉയർത്താനും ലക്ഷ്യമിട്ടുളള സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായാണ് നീക്കം.
പുനരവലോകനത്തിന്‍റെ ഭാഗമായി സേവനങ്ങളുടെയും അനുബന്ധ ഫീസിന്‍റെയും വിശദമായ പട്ടിക കുവൈറ്റ് സർക്കാർ മന്ത്രാലയങ്ങളും സേവനങ്ങളും തയ്യാറാക്കി വരികയാണെന്നും റിപ്പോർട്ട് പറയുന്നു. കുവൈറ്റിലെ മൊത്തം ജനസംഖ്യയായ 4.6 ദശലക്ഷത്തിൽ 69 ശതമാനവും വിദേശികളാണെന്ന് സമീപകാല സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.