ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ മൈ ഫുഡ് സംരംഭത്തിന് ഗ്ലോബല്‍ എക്സലന്‍സ് പുരസ്കാരം ലഭിച്ചു. മികച്ച പുതിയ ഉല്‍പന്ന സേവന വിഭാഗത്തിലാണ് മൈ ഫുഡ് പുരസ്കാരത്തിന് അർഹമായത്. മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിലും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങളിലും ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ തുടർന്നാണ് മൈ ഫുഡ് ആരംഭിച്ചത്.
സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നുളളതാണ് മൈ ഫുഡിന്‍റെ ലക്ഷ്യം. സമയം, പരിശ്രമം,സുരക്ഷ, സേവനവിതരണത്തിന്‍റെ ചെലവ്, പേപ്പർ ഉപയോഗം എന്നതെല്ലാം മൈ ഫുഡ് പരിമിതപ്പെടുത്തുന്നുവെന്നുളളതും നേട്ടമാണ്.
ദുബായ് മുനിസിപ്പാലിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഭക്ഷ്യ സ്ഥാപനങ്ങളെ വിലയിരുത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഭക്ഷ്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സംരംഭം സമൂഹത്തെ പ്രാപ്തരാക്കുന്നു. വിവിധ മേഖലകളിലുടനീളമുള്ള അസാധാരണ പ്രയത്നങ്ങള്‍ക്കുളള പുരസ്കാരമാണ് ഗ്ലോബല്‍ ബിസനസ് എക്സ്ലന്‍സ് പുരസ്കാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.