അയർലണ്ട്: വാട്ടർഫോർഡ് സെൻ്റ് മേരീസ് സീറോ മലബാർ കാത്തലിക് കമ്യൂണിറ്റി പരിശുദ്ധ ദൈവമാതാവിൻ്റെ ജനനത്തിരുനാൾ സെപ്റ്റംബർ 10, 11 തീയതികളിൽ ആഘോഷിക്കുന്നു. വാട്ടർഫോർഡ് സെൻ്റ് ജോസഫ് ആൻ്റ് സെൻ്റ് ബെനിഡൽസ് ദേവാലയത്തിൽ സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് 7:30 നു ഫാ. ബൊബിറ്റ് പയ്യംപള്ളിക്കുന്നേലിൻ്റെ കാർമ്മികത്വത്തിൽ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, 9:00 നു ജപമാല പ്രദിക്ഷണം: ഫാ. റസല്‍ തറപ്പേൽ, തുടർന്ന് വികാരി ഫാ. ജോമോൻ കാക്കനാട്ട് തിരുനാൾ കൊടിയേറ്റും.
പ്രധാന തിരുനാൾ ദിനമായ സെപ്റ്റംബർ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 നു ജപമാല, നാലുമണിക്ക് ഫാ. റോണി മാളിയേക്കലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോ പഴേപറമ്പിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, ഫാ. ജോൺ കാക്കരക്കുന്നേൽ കാർമ്മികനായിരിക്കും.
വൈകിട്ട് 6:45 നു ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ വച്ച് തിരുനാൾ ലക്കി ഡ്രോ യുടെ നറക്കെടുപ്പ് ബിഷപ്പ് അൽഫോൻസ് കുല്ലിനാൻ നിർവ്വഹിക്കും. തുടർന്ന് യുവജനങ്ങളുടെ ഫ്ലാഷ്‌മോബ്, ഡബ്ലിൻ സോൾ ബീറ്റിൻ്റെ ഗാനമേള എന്നിവയുണ്ടാകും. സ്നേഹവിരുന്നോടെ തിരുനാളിനു സമാപനമാവും.
വാട്ടർഫോർഡ് സീറോ മലബാർ കമ്യൂണിറ്റിയുടെ ഓണാഘോഷങ്ങൾ സെപ്റ്റംബർ 17 ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് ബാലിഗണ്ണർ ജി.എ.എ. ക്ലബിൽ നടക്കും. ഓണപ്പൂക്കളം, തിരുവാതിര, വിവിധ ഓണക്കളികൾ, മത്സരങ്ങൾ, വടംവലി, ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.