അബുദബി ഡാർബ് ടോള്‍ ഗേറ്റില്‍ ആശ്വാസം

അബുദബി ഡാർബ് ടോള്‍ ഗേറ്റില്‍ ആശ്വാസം

അബുദബി: എമിറേറ്റിലെ ഡാർഡ് ടോള്‍ ഗേറ്റിലൂടെ രജിസ്ട്രർ ചെയ്യാതെ കടന്ന് പോകുന്ന വാഹനങ്ങളില്‍ നിന്ന് ഉടന്‍ പിഴ ഈടാക്കില്ലെന്ന് അധികൃതർ. ടോള്‍ ഗേറ്റില്‍ വാഹനങ്ങള്‍ രജിസ്ട്രർ ചെയ്യാനും പിഴ അടയ്ക്കാനും 10 ദിവസത്തെ സാവകാശം നല്‍കി. പൊതു ഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ പേരെ ആകർഷിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് ഡാർബ് ടോള്‍ ഗേറ്റുകള്‍ ആരംഭിച്ചത്. ടോള്‍ ഗേറ്റ് സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുമെന്നും അധികൃതർ വിലയിരുത്തിയിരുന്നു. 

രാവിലെ 7 മുതല്‍ 9 വരെയും വൈകീട്ട് 5 നും 7 നും ഇടയിലുമാണ് ടോള്‍ ഈടാക്കുന്നത്.ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ടോള്‍ ഈടാക്കുകയും ഇല്ല.ഒരു യാത്രയ്ക്ക് 4 ദിർഹമാണ് ടോള്‍ നിരക്ക്. രജിസ്ട്രർ ചെയ്യാത്ത വാഹനങ്ങള്‍ ഡാർബ് ടോള്‍ ഗേറ്റ് വഴി കടന്നുപോയാല്‍ ആദ്യ തവണ 100 ദിർഹമാണ് പിഴ. രണ്ടാം തവണയും രജിസ്ട്രർ ചെയ്യാതെയാണ് വാഹനം കടന്നുപോയതെങ്കില്‍ 200 ദിർഹവും മൂന്നാം തവണയും തെറ്റ് ആവർത്തിച്ചാല്‍ 400 ദിർഹവും പിഴ നല്‍കേണ്ടി വരും. ഇതിലാണ് മാറ്റം വരുന്നത്. 

രജിസ്ട്രർ ചെയ്യാതെ ഗേറ്റിലൂടെ കടന്ന് പോയാലും ഇനി ഉടന്‍ പിഴ ഈടാക്കില്ല. 10 ദിവസത്തിനകം രജിസ്ട്രർ ചെയ്താല്‍ മതിയാകും. എമിറേറ്റിലുളള ടോള്‍ ഗേറ്റുകളിലെല്ലാം പുതിയ മാറ്റം ബാധകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.