ദുബായ്: കൗതുക കാഴ്ചകള്‍ കൊണ്ട് എന്നും അത്ഭുതപ്പെടുത്തുന്ന രാജ്യമാണ് യുഎഇ. ആ പട്ടികയിലേക്ക് ചേർത്തുവയ്ക്കാന്‍ മൂണ്‍ ഹോട്ടലുമെത്തുന്നു. 200 മീറ്റർ ഉയരത്തിലാണ് ബഹിരാകാശ ഹോട്ടല്‍ നിർമ്മിക്കുന്നത്. 2027 ല്‍ നിർമ്മാണം പൂർത്തിയാകുമ്പോള്‍ ചന്ദ്രോപരിതലത്തിന് സമാനമായ കാര്യങ്ങളെല്ലാം മൂണ്‍ വേള്‍ഡ് റിസോർട്ടിലുണ്ടാകുമെന്ന് പദ്ധതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന രണ്ട് കനേഡിയൻ സംരംഭകരിൽ ഒരാളായ മൈക്കൽ ഹെൻഡേഴ്സൺ പറയുന്നു.
600 മീറ്റർ വ്യാസത്തില്‍ പൂർണ ഗോളാകൃതിയിലായിരിക്കും ഹോട്ടല്‍ നിർമ്മിതി. ബഹിരാകാശ ടൂറിസം പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതായിരിക്കും മൂണ്‍ വേള്‍ഡ് റിസോർട്ട്. റസ്റ്ററന്‍റുകള്‍, നൈറ്റ് ക്ലബുകള്‍, ബാറുകള്‍,സ്പാ, അരീന, ഫൈവ് സ്റ്റാർ ഹോട്ടല്‍ സ്യൂട്ട് റൂമുകള്‍ തുടങ്ങിവയല്ലാം ഇതിലുണ്ടാകും.
300 ആഡംബര അപ്പാർട്ട്‌മെന്‍റുകളും സജ്ജമാക്കും. കൂടാതെ എല്ലാ റസിഡൻസ് ഉടമകളെയും ഒരു എക്‌സ്‌ക്ലൂസീവ് മൂൺ പ്രൈവറ്റ് മെമ്പേഴ്‌സ് ക്ലബ്ബിൽ എൻറോൾ ചെയ്യുന്നതരത്തില്‍
അതിവിപുലമായാണ് പദ്ധതി ഒരുങ്ങുന്നത്. അബുദബിയിലോ ദുബായിലോ ആയിരിക്കും റിസോർട്ട് നിർമ്മിക്കുന്നത്.
എന്നാല്‍ യുഎഇയെ കൂടാതെ സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ് എന്നിവിടങ്ങളിലും സമാന മാതൃകയില്‍ റിസോർട്ടുകള്‍ നിർമ്മിക്കാനും പദ്ധതിയുണ്ട്. റിസോർട്ടുകളുടെ നിർമ്മാണത്തിനുളള അനുമതികള്‍ പൂർത്തിയായാല്‍ യുഎഇയില്‍ എവിടെയായിരിക്കും നിർമ്മിതിയെന്നതടക്കമുളള കാര്യങ്ങളില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കും. നിർമ്മാണം തുടങ്ങി 5 വർഷത്തിനുളളില്‍ ബഹിരാകാശ റിസോർട്ട് അതിഥികളെ സ്വീകരിക്കുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.