ആപ്പിൾ പുറത്തിറക്കിയ വാച്ച് അൾട്രായെ കുറിച്ച് കൂടുതൽ അറിയാം

ആപ്പിൾ പുറത്തിറക്കിയ വാച്ച് അൾട്രായെ കുറിച്ച് കൂടുതൽ അറിയാം

എല്ലാവർഷവും ആപ്പിൾ പഴയ ജനറേഷൻ വാച്ച് മോഡലുകൾക്ക് പകരമായി പുതിയ മുൻനിര സ്മാർട്ട് വാച്ചുകൾ പുറത്തിറക്കാറുണ്ട്. ഇതിന്റെ ഭാഗമായി ഇത്തവണ കമ്പനി മൂന്ന് സ്മാർട്ട് വാച്ചുകളാണ് കൊണ്ടുവന്നിരിക്കുന്നത്. 

ഇതിൽ കമ്പനി തങ്ങളുടെ നായക സ്ഥാനത്ത് നിർത്തിയിരിക്കുന്നത് ആപ്പിൾ വാച്ച് അൾട്രായെയാണ്. ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയിൽ ഏറ്റവും മോടിയുള്ള വാച്ചെന്ന വിശേഷണമാണ് ആപ്പിൾ അൾട്രായ്ക്ക് നൽകിയിരിക്കുന്നത്.

കായിക പ്രേമികളെയും സാഹസികത ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെയും ലക്ഷ്യം വച്ചുള്ളതാണ് അൾട്രാ. കൂടുതൽ പരുക്കൻ ബോഡി, മികച്ച ബാറ്ററി ലൈഫ്, 2000 നിറ്റ്സ് വരെ തെളിച്ചമുള്ള റെറ്റിന ഡിസ്‌പ്ലേ തുടങ്ങി സാധാരണ ആപ്പിൾ വാച്ചിൽ നിന്ന് വേറിട്ടുനിൽക്കുന്ന നിരവധി സവിശേഷതകളുമായാണ് മോഡൽ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്..

സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ ജിപിഎസ് പൊസിഷനിംഗ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഡ്യുവൽ ഫ്രീക്വൻസി ജിപിഎസ് ഉൾപ്പെടെ അൾട്രായിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹൈക്കിങ്ങിന് സഹായിക്കുന്നതിനായി വേഫെറർ എന്ന പേരിൽ ഒരു പുതിയ വാച്ച് ഫെയ്‌സും ഇതിലുണ്ട്. കൂടാതെ സ്കൂബ ഡൈവർമാർക്കായി ഒരു പുതിയ ഓഷ്യാനിക്+ ആപ്പും ഒറ്റ ചാർജിൽ 36 മണിക്കൂർ വരെ നിൽക്കുന്ന ബാറ്ററിയും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ആപ്പിൾ വാച്ച് അൾട്രയുടെ വില 799 ഡോളറാണ്. സെപ്റ്റംബർ 23 മുതൽ ഇത് വിപണിയിലെത്തും. ഇസിജി, എമർജൻസി എസ്ഒഎസ്, മെഡിക്കൽ അസിസ്റ്റൻസ്, ടെമ്പറേച്ചർ സെൻസർ, കൂടുതൽ അഡ്വാൻസ്ഡായ പിരീഡ് സൈക്കിൾ തുടങ്ങി അതുഗ്രൻ ഫീച്ചറുകളും ഇതിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.