ലഹരിയില്‍ മുങ്ങി ഓണക്കാലം; കഴിഞ്ഞ നാല് ദിവസം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 652 കേസുകള്‍

ലഹരിയില്‍ മുങ്ങി ഓണക്കാലം; കഴിഞ്ഞ നാല് ദിവസം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 652 കേസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്തെ ലഹരിക്കേസുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 652 ലഹരിക്കേസുകളാണ്. കഴിഞ്ഞ തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള കണക്കാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.

എറണാകുളത്തും തൃശൂരുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ദിവസത്തിനിടയില്‍ പിടിച്ചത് ഒന്നര കിലോ എം.ഡി.എം.എയും പലരില്‍ നിന്നായി 775 കിലോഗ്രാം കഞ്ചാവുമാണ്. കൂടാതെ ബ്രൗണ്‍ഷുഗറും ഹെറോയിനും എല്‍എസ്ഡി സ്റ്റാമ്പും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. അനധികൃതമായി കടത്താന്‍ ശ്രമിച്ച 490 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തിട്ടുണ്ട്. 2886 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്.

ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ബിവറേജസ് കോര്‍പറേഷന്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഉത്രാട ദിനമായ സെപ്റ്റംബര്‍ ഏഴിന് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ വഴി മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യമാണ്. ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യവില്‍പനവഴി വരുമാനം 100 കോടി കടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.