ആഫ്രിക്കന്‍ തൊഴിലാളികളെ നാടുകടത്തിയെന്ന വാർത്ത നിഷേധിച്ച് യുഎഇ മന്ത്രാലയം

ആഫ്രിക്കന്‍ തൊഴിലാളികളെ നാടുകടത്തിയെന്ന വാർത്ത നിഷേധിച്ച് യുഎഇ മന്ത്രാലയം

അബുദബി: ആഫ്രിക്കന്‍ സ്വദേശികളായ ചില തൊഴിലാളികളെ നാടുകടത്തുന്നുവെന്ന തരത്തില്‍ വരുന്ന റിപ്പോർട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് യുഎഇ വിദേശ കാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം. മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടർ സയീദ് അല്‍ ഹെബ്ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇംപാക്ട് ഇന്‍റർനാഷണല്‍ ഫോർ ഹ്യൂമന്‍ റൈറ്റസ് പോളിസി റിപ്പോർട്ടിലാണ് ഈ പരാമർശമുളളതെന്നും അല്‍ ഹെബ്സി പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടികളെടുത്തിട്ടുളളത്.

എല്ലാ തൊഴിലാളികളും തൊഴില്‍ കരാറുകള്‍ക്ക് വിധേയരാണെന്നും അല്‍ ഹെബ്സി അഭിപ്രായപ്പെട്ടു. ബന്ധപ്പെട്ട കക്ഷികൾ തൊഴില്‍ കരാറുകളുടെ നിബന്ധനകൾ പാലിക്കണം. തൊഴിലാളിയുമായുള്ള കരാർ ബന്ധം അവസാനിപ്പിക്കുന്നത് കരാറുകളിൽ പറഞ്ഞിരിക്കുന്ന ആവശ്യകതകൾക്ക് അനുസൃതമായി നടക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പൂർണ്ണ സുതാര്യതയോടെയാണ് യുഎഇ ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുളള വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കണമെന്നും മാധ്യമങ്ങളോട് അദ്ദേഹം നിർദ്ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.