ലോകകപ്പ് ഫുട്ബോള്‍ ഖത്തറിലേക്ക് പുതിയ സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ലോകകപ്പ് ഫുട്ബോള്‍  ഖത്തറിലേക്ക് പുതിയ സർവ്വീസുകള്‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദോഹ: ഖത്തറിലേക്ക് പുതിയ സർവ്വീസുകള്‍‍ പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 30 മുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് 20 പുതിയ പ്രതിവാര സർവ്വീസുകളാണ് പ്രഖ്യാപിച്ചിട്ടുളളത്.

മുംബൈയില്‍ നിന്നും 13, ഹൈദരാബാദില്‍ നിന്നും 4, ചെന്നൈയില്‍ നിന്ന് 3 എന്നിങ്ങനെയാണ് സർവ്വീസുകള്‍ ഉളളത്. ദില്ലിയില്‍ നിന്ന് ദോഹയിലേക്കുളള നിലവിലെ സർവ്വീസുകളില്‍ മാറ്റമില്ല.

ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ പശ്ചാത്തലത്തിലാണ് കൂടുതല്‍ സർവ്വീസുകള്‍ നടത്താന്‍ എയർ ഇന്ത്യ ലക്ഷ്യമിടുന്നത്. നവംബർ 20 മുതല്‍ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഫുട്ബോള്‍ നടക്കുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.