കോയമ്പത്തൂർ: വിഴിഞ്ഞം പദ്ധതി മൂലം ആശങ്കയിലായിരിക്കുന്ന തിരുവനന്തപുരം തീരദേശ നിവാസികൾക്കും മത്സ്യത്തൊഴിലാളികൾക്കും രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു .പദ്ധതി മൂലം ദുരിതം അനുഭവിക്കുന്ന ജനതയുടെ സങ്കടങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണമെന്ന് സമ്മേളനം കേരള ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
രാമനാഥപുരം രൂപത അഞ്ചാം പാസ്റ്ററൽ കൗൺസിൽ പതിനൊന്നാം സമ്മേളനം സാന്തോം പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.
രൂപത എസ് എം ആർ സി പ്രതിനിധിളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത വികാരി ജനറാൾ മോൺ.ജോർജ് നരിക്കുഴി സ്വാഗതമാശംസിച്ചു . കഴിഞ്ഞ സമ്മേളന റിപ്പോർട്ട് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ശ്രീ.സിറിയക് ചൂരവടി അവതരിപ്പിച്ചു.
തുടർന്ന് 'ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ക്രൈസ്തവ കുടിയേറ്റം: സാമൂഹിക പശ്ചാത്തലവും സാമുദായിക വെല്ലുവിളികളും' എന്ന വിഷയത്തിൽ മാനന്തവാടി രൂപത വൈദികനും പ്രശസ്ത വാഗ്മിയുമായ ഫാ.നോബിൾ പാറയ്ക്കൽ വിഷയാവതരണം നടത്തി.ക്രൈസ്തവയുവജനങ്ങൾ ഇന്ന് നേരിടുന്ന പ്രതിസന്ധികൾ മൂലം താമസിച്ചുണ്ടാകുന്ന വിവാഹം,കുറയുന്ന ജനനനിരക്ക് ,വിവാഹ മോചനങ്ങൾ, ആത്മഹത്യ പ്രവണതകൾ, ലൗജിഹാദ്, നാർക്കോട്ടിക് ജിഹാദ്,മാതൃരാജ്യത്ത് തൊഴിൽ മേഖലകളിൽ പിൻതള്ളപ്പെടുന്ന സ്ഥിതിവിശേഷം തുടങ്ങിയ കാര്യങ്ങൾ സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ വിശദീക്കുകയും ഈ പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ഈ നൂറ്റാണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ അളവിലുള്ള കുടിയേറ്റങ്ങളെക്കുറിച്ചുള്ള ആശങ്കയും അതിനുള്ള പരിഹാരങ്ങളും യോഗം ചർച്ചചെയ്തു.ഈ വിഷയത്തിലെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്തു.ഈ വിഷയത്തിൽ രൂപതയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ചർച്ചകളുടെ സംക്ഷിപ്ത റിപ്പോർട്ട് അജണ്ഡാകമ്മറ്റിയംഗങ്ങളായ ഫാ.തോമസ് ഉഴുത്തുവാൽ ഒഎഫ്എം(കൺവെൻഞ്ച്വൽ), ശ്രീ.എം എ ജയിംസ് എന്നിവർ അവതരിപ്പിച്ചു.രൂപതയിലെ സുവിശേഷവത്കരണ പ്രവർത്തനങ്ങൾ രൂപത ഇവാഞ്ചലൈസേഷൻ അപ്പസ്തൊലേറ്റ് കോ-ഓർഡിനേറ്റർ ശ്രീ ജോർജ്കുട്ടി അഗസ്റ്റിൻ യോഗത്തിൽ വിശദീകരിച്ചു.
രൂപത എസ് എം വൈ എം, ജീസസ് യൂത്ത് അംഗങ്ങൾ സമാപന പ്രാർത്ഥന നടത്തി. പാസ്റ്ററൽ കൗൺസിൽ ജനറൽ സെക്രട്ടറി ഫാ.ജിയോ കുന്നത്തുപറമ്പിൽ സമ്മേളനത്തിന് നന്ദി പറഞ്ഞു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26