തെരുവ് നായ പ്രശ്നം: ഇന്ന് ഉന്നതതല യോഗം; പഞ്ചായത്തുകള്‍ തോറും ഷെല്‍ട്ടറുകള്‍ ആലോചനയില്‍

 തെരുവ് നായ പ്രശ്നം: ഇന്ന് ഉന്നതതല യോഗം; പഞ്ചായത്തുകള്‍ തോറും ഷെല്‍ട്ടറുകള്‍ ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന് ചേരുക.

യോഗത്തില്‍ മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതികളും ഇന്ന് അവലോകനം ചെയ്യും.

കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ നിരവധി ആളുകള്‍ക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. പേവിഷ ബാധക്കെതിരായ വാക്‌സിന്‍ എടുത്തിട്ടും ആളുകള്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടരുന്ന സാഹചര്യത്തിലാണ് മന്ത്രി എംബി രാജേഷ് അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തില്‍ പങ്കെടുക്കും.

ജനങ്ങളുടെ പങ്കാളിത്തത്തോട് കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സന്നദ്ധ സംഘടനകളെയും ഉള്‍പ്പെടുത്തി വലിയൊരു കര്‍മ്മ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

എന്നാല്‍, നിയമപരമായി ചില തടസങ്ങളും സര്‍ക്കാരിന് മുന്നിലുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എബിസി വന്ധ്യംകരണ പദ്ധതിയാണ് ഇപ്പോള്‍ നിയമപരമായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയുന്നത്. ഷെല്‍ട്ടര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം കുറച്ച് നായകളെയെങ്കിലും കൊന്ന് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.