ആത്മഹത്യാ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്

ആത്മഹത്യാ നിരക്കിൽ കേരളം മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വർധിച്ചതായി കണക്കുകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 21.3 ശതമാനമാണ് വർധനവ്. 20 നും 45 വയസ്സിനും ഇടയിലുള്ള പുരുഷൻമാരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്. രാജ്യത്ത് ആത്മഹത്യ നിരക്കിൽ മൂന്നാം സ്ഥാനത്താണ് കേരളം.

കേരളത്തിലെ 5 വർഷത്തെ ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക് അനുസരിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2017 – 7870 പേരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെങ്കിൽ 2018ൽ അത് 8237 ,2019 ൽ ഇത് 8556 ,2020 – 8500 ,2021 ൽ 9549 എന്നിങ്ങനെയാണ് കണക്ക്.20 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത്.

മൂന്ന് പുരുഷൻമാരിൽ ഒരു സ്ത്രീ എന്നാണ് കണക്ക്.അതായത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നത് പുരുഷൻമാരാണ് എന്നർത്ഥം. ഇതിൽ തന്നെ വിവാഹിതരായ പുരുഷൻമാരാണ് ഏറ്റവും കൂടുതൽ അത്മഹത്യ ചെയ്യുന്നത്.

ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ

1) സാമ്പത്തിക പ്രശ്‌നം

2) വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം

3) കുടുംബ പ്രശ്‌നം

4) കോവിഡിന് ശേഷമുള്ള ജീവിത രീതി

എന്നിവയാണ് ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളായി വിദഗ്ത്തർ ചൂണ്ടി കാണിക്കുന്നത്. രാജ്യത്ത് പേണ്ടിച്ചേരിയാണ് ആത്മഹത്യ നിരക്കിൽ ഒന്നാം സ്ഥാനത്ത്,രണ്ട് തമിഴ്‌നാടാണ്, മൂന്നാ സ്ഥാനത്താണ് കേരളം.

ആത്മഹത്യ ഒരു പ്രശ്നങ്ങൾക്കും പരിഹാരമല്ല. ആത്മഹത്യാ പ്രവണതയുള്ളവർക്ക് കൗൺസിലിംഗ് നൽകാനും ചികിൽസിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഇന്ന് നമ്മുടെ സംസ്ഥാനത്ത് ലഭ്യമാണ്. ഗൗരവമായ പ്രശ്നങ്ങൾ ഉള്ളവർ മറ്റുള്ളവരോട് അവ പങ്ക് വയ്ക്കുകയും പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുന്നതിന് പകരം ആത്മഹത്യാ പോലെ ഭീരുത്വ നടപടിയിലേക്ക് കടന്നാൽ ജീവിതകാലം മുഴുവൻ അവരോട് ബന്ധപ്പെട്ട കുടുംബം മുഴുവൻ ദുഃഖത്തിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.