കാക്കനാട്: സീറോമലബാര്‍ ആരാധനാക്രമ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പൗരസ്ത്യരത്നം അ വാര്‍ഡിനു ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് മാര്‍ ജോസഫ് പവ്വത്തില്‍ അര്‍ഹനായി. സീറോമ ലബാര്‍ സഭയുടെ തനതായ പൗരസ്ത്യ പാരമ്പര്യങ്ങള്‍ പുനരുദ്ധരിക്കുന്നതിലും സഭാത്മക ആധ്യാത്മികത വളര്‍ത്തിയെടുക്കുന്നതിലും അതുല്യമായ സംഭാവനകള്‍ നല്കാന്‍ ആര്‍ച്ചുബി ഷപ്പ് പവ്വത്തിലിനു കഴിഞ്ഞുവെന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ ദീര്‍ഘകാലം ആരാധനാക്രമ പ്രൊഫസ്സറായിരുന്ന ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പൗരസ്ത്യരത്നം അവാര്‍ഡ് മാർ പവ്വത്തിലിനു സമ്മാനിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.
സീറോമലബാര്‍ ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കൽ, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണ്ണയക്കമ്മിറ്റി അംഗങ്ങള്‍. പൗരസ്ത്യ ആരാധനാക്രമ ദൈവശാസ്ത്രം, ആരാധനാക്രമ കല, ആരാധനാക്രമ സംഗീതം എന്നി വയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്‍കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുക്കുന്നതിലും കാത്തൂസുക്ഷിക്കുന്നതിലും ആരാധനാക്രമത്തെ സംബന്ധിച്ചു ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുന്നതിലും അമൂല്യമായ സംഭാവനകള്‍ നല്‍കാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലി നു സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ആലഞ്ചേരി ചങ്ങനാശ്ശേരി മ്രെതാസനമന്ദിരത്തിലെ ഹാളില്‍ നടന്ന പൊതുസ മ്മേളത്തില്‍ വച്ചു മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു.ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ഷംഷാബാദ് രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് അവാര്‍ഡ് ജേതാവിനെ സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു. ബംഗ്ലാദേശിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആയിരുന്ന ആര്‍ച്ചുബിഷപ്പ് ജോര്‍ജ് കോച്ചേരി വേദിയില്‍ ഉപവിഷ്ഠനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26