മുന്‍ മന്ത്രി എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു; സംസ്‌കാരം നാളെ

 മുന്‍ മന്ത്രി എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു; സംസ്‌കാരം നാളെ

കോട്ടയം: ജനതാദള്‍ (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റും വനം വകുപ്പ് മുന്‍ മന്ത്രിയുമായിരുന്ന പ്രൊഫസര്‍ എന്‍.എം ജോസഫ് നീണ്ടുക്കുന്നേല്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നോടെ പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം.

ഇന്ന് വൈകിട്ട് നാലിന് പാലായിലെ വസതിയില്‍ പൊതു ദര്‍ശനത്തിനു വെയ്ക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയില്‍ നടക്കുന്ന പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്റ് തോമസ് പള്ളിയില്‍ നടക്കും.

പ്രവിത്താനം ആദോപ്പള്ളില്‍ കുടുംബാംഗമായ മോളിയാണ് ഭാര്യ. ഒരു മകനും മകളും ഉണ്ട്.

കോണ്‍ഗ്രസ് വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം ജോസഫ് 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ പി.സി ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും ചില നാടകീയമായ സംഭവങ്ങള്‍ക്കൊടുവില്‍ മന്ത്രിപദവിയില്‍ എത്തുകയും ചെയ്ത വ്യക്തിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.