ദുബായ്: ദുബായിലെ സാലിക് ഓഹരി 2 ദിർഹത്തിന് സ്വന്തമാക്കാം. പ്രാരംഭ പൊതുഓഫറിംഗിലൂടെ 3 ബില്ല്യണ്‍ ദിർഹം സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ടോള്‍ ഗേറ്റ് ഓപറേറ്റർ സാലിക് കമ്പനി അറിയിച്ചു. 15 ബില്യണ്‍ ദിര്‍ഹത്തിന്‍റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ സൂചിപ്പിക്കുന്ന ഐപിഒയുടെ വില ഒരു ഷെയറിന് 2 ദിര്‍ഹമായാണ് നിശ്ചയിച്ചിരിക്കുന്നത്.
ഈ വർഷം ഓഹരി വില്‍പന നടത്തുന്ന നാലാമത്തെ പൊതുമേഖലസ്ഥാപനമാണ് സാലിക്. സാലികിന്‍റെ 20 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്. യുഎഇയിലെ പ്രമുഖ ബാങ്കുകള്‍ വഴി സാലിക്കിന്‍റെ ഓഹരികള്‍ വാങ്ങാം. ഈ മാസം 29 ന് സാലിക് ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റില്‍ ലിസ്റ്റ് ചെയ്യും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.