മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കേരളത്തിലെത്തുന്നു; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും

മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കേരളത്തിലെത്തുന്നു; ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: മുന്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കേരളത്തിലെത്തും. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനത്ത് എത്തുന്നത്. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി സെപ്റ്റംബര്‍ 23ന് അദ്ദേഹം കേരളത്തില്‍ എത്തും. ആദ്യം കൊച്ചിയിലും ശേഷം കോട്ടയത്തും തുടര്‍ന്ന് തിരുവനന്തപുരത്തും സന്ദര്‍ശനം നടത്തും.

കേരളത്തിന്റെ ചുമതല ലഭിച്ചതില്‍ വലിയ സന്തോഷം ഉണ്ടെന്ന് ജാവ്‌ദേക്കര്‍ ഡല്‍ഹിയില്‍ പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ച മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ദേശീയതലത്തില്‍ അഴിച്ചുപണി നടന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കിയായിരുന്നു അഴിച്ചു പണി. പ്രകാശ് ജാവ്‌ദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതലയാണ് ലഭിച്ചത്. രാധാ മോഹന്‍ അഗര്‍വാളിനാണ് സഹചുമതല.

മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നല്‍കി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് ഹരിയാനയുടേയും മംഗള്‍ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്. അതേസമയം ലക്ഷദ്വീപിന്റെ ചുമതലയില്‍ നിന്ന് എ.പി അബ്ദുള്ള കുട്ടിയെ നീക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.