കുവൈറ്റ് സിറ്റി: കേരള കോൺഗ്രസ് (എം) പദ്ധതിയിട്ട് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന "വിഷൻ 2030" അതിവേഗ പാതയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് കോട്ടയം പാർലമെന്റംഗവും കേരള കോൺഗ്രസ് (എം) ഉന്നതാധികാരസമിതിയംഗവുമായ തോമസ് ചാഴികാടൻ എം.പി. അഭിപ്രായപ്പെട്ടു. കുവൈറ്റിൽ ഹ്രസ്വ സന്ദർശനാർത്ഥം എത്തിയ അദ്ദേഹത്തിന് കുവൈറ്റ് പ്രവാസി കേരള കോൺഗ്രസ് (എം) നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030 ഓടു കൂടി 30 എം.എൽ.എമാരെ നിയമസഭയിൽ എത്തിക്കുകയെന്ന കർമ്മപദ്ധതിയാണ് "വിഷൻ 2030"
കർഷകരുടെയും, അദ്ധ്വാനിക്കുന്നവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുവാൻ കേരളത്തിലും കേന്ദ്രത്തിലും കൃത്യമായ ഇടപെടലുകൾ നടത്തി അഭിമാനാർഹമായ പ്രവർത്തനങ്ങളുമായാണ് പാർട്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ ആരംഭിച്ച സംഘടനാ തിരഞ്ഞെടുപ്പ് പാർട്ടിയുടെ ജന്മദിനമായ ഒക്ടോബർ 9-ലെ സംസ്ഥാനകമ്മറ്റി തിരഞ്ഞെടുപ്പോടുകൂടി പൂർത്തിയാകുന്നതോടെ, കേരളാ കോൺഗ്രസ് (എം) കേഡർ രാഷ്ടീയ പ്രസ്ഥാനമെന്ന നിലയിലേക്ക് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസി കേരള കോൺഗ്രസ് (എം) കുവൈറ്റ് ചാപ്റ്റർ പ്രസിഡൻറ് അഡ്വ. സുബിൻ അറക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. ലാൽജി ജോർജ് , ജേക്കബ് ചണ്ണപ്പെട്ട , എം.പി. സെൻ, ടോമി സിറിയക്, ഷാജി നാഗരൂർ, ജിൻസ് ജോയി, സാബു മാത്യു, മാർട്ടിൻ മാത്യു ഫിലിപ്പ്, ഡേവിസ് ജോൺ, ടോം വരകുകാല, ബിജോയ് പാലക്കുന്നേൽ, നോബിൾ മാത്യു, സ്റ്റാൻലി തോമസ് എന്നിവർ പ്രസംഗിച്ചു.
കുവൈറ്റിലെ പ്രവാസം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന സ്റ്റാൻലി തോമസിനു പി കെ. സി. (എം) ൻ്റെ ആദരവായ മൊമെന്റോ തോമസ് ചാഴികാടൻ എം. പി. സമ്മാനിച്ചു.
പി. കെ. സി. (എം) ജനറൽ സെക്രട്ടറി ജോബിൻസ് ജോൺ സ്വാഗതവും ട്രഷറർ സുനിൽ തൊടുക നന്ദിയും പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.