കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണം കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിര്‍മാണം കൂടുതല്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കേരളത്തിലെ അശാസ്ത്രീയ റോഡു നിര്‍മ്മാണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വളവും തിരുവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. മനുഷ്യ ജീവന്‍ അപഹരിക്കുന്ന ഇത്തരം ഡിസൈനുകള്‍ സര്‍ക്കാര്‍ മാറ്റണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദയാത്രക്കിടയില്‍ മിനിറ്റുകളുടെ ഇടവേളകളിലാണ് ആംബുലന്‍സുകള്‍ ചീറിപ്പായുന്നത്. റോഡ് അപകടങ്ങളില്‍ പെട്ടവരാണ് അധികമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതേസമയം, കെ റെയില്‍ സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ റെയില്‍ വേണ്ട എന്നാണ് രാഹുലിന്റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കൂടാതെ വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.