ദുബായ്: മനുഷ്യക്കടത്ത് സംഭവങ്ങള്‍ തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്കി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍.
ഇത്തരത്തിലുളള വെബ്സൈറ്റുകള്‍ നിർമ്മിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നവർക്ക് 10 ലക്ഷം ദിർഹം പിഴ ചുമത്തും.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുളള 2021 ലെ ഫെഡറല്‍ നിയമപ്രകാരം നടപടി സ്വീകരിക്കും.
മനുഷ്യക്കടത്ത് വെബ് സൈറ്റ് പ്രചരിപ്പിക്കുകയോ മേല്‍നോട്ടം വഹിക്കുകയോ മറ്റ് വെബ് സൈറ്റുകളില്‍ ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്താലും ശിക്ഷ ബാധകമായിരിക്കും.
നിയമവിരുദ്ധ പ്രവൃത്തികള്‍ തടയുകയും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യുകയെന്നുളളതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.