കൊളമ്പിയ: അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിന സെനറ്റില്‍ ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ബില്‍ അവതരിപ്പിച്ചു. റിപ്പബ്ലിക്കന്‍ സെനറ്റ് അംഗമായ ലിന്‍ഡ്‌സെ ഗ്രഹാം ആണ് ബില്‍ അവതരിപ്പിച്ചത്. ബില്ലിന് അംഗീകാരം ലഭിക്കുന്നതോടെ 15 ആഴ്ച്ചകള്‍ക്ക് ശേഷമുള്ള ഗര്‍ഭഛിദ്രം സംസ്ഥാനത്ത് നിയമം മൂലം നിരോധിതമാകും.
അമ്മയുടെ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലും സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ഗര്‍ഭധാരണം സംഭവിക്കുന്ന ഘട്ടത്തിലും മാത്രം 15 ആഴ്ച്ചകള്‍ക്ക് ശേഷം ഗര്‍ഭഛിദ്രം ആകാമെന്ന് ഗ്രഹാം അവതരിപ്പിച്ച ബില്ലില്‍ പറയുന്നു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയുടെ സ്ഥാനവും തുല്യമാക്കുന്നതിനാണ് ബില്‍ അവതരിപ്പിച്ചതെന്ന് ഗ്രഹാം പറഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പടെ യൂറോപ്പിലെ 50 ല്‍ 47 രാജ്യങ്ങളിലും ഗര്‍ഭഛിദ്രം നിരോധിച്ചിട്ടുണ്ട്.
ഗര്‍ഭധാരണത്തിന് 15 ആഴ്ച്ചകള്‍ക്ക് ശേഷം നടക്കുന്ന ഗര്‍ഭഛിദ്രത്തില്‍ കുഞ്ഞിന് വേദന അനുഭവപ്പെടുമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ദരിച്ചാണ് ലിന്‍ഡ്‌സെ ഗ്രഹാം ബില്‍ അവതരിപ്പിച്ചത്. 15 ആഴ്ചയോ അതില്‍ കൂടുതലോ പ്രായമുള്ള ഗര്‍ഭസ്ഥ ശിശുക്കളില്‍ ഗര്‍ഭച്ഛിദ്രം നടത്തുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നതാണ് ബില്‍. ഗര്‍ഭഛിദ്രം നടത്തുന്ന സ്ത്രീകളെ പ്രോസിക്യൂട്ട് ചെയ്യാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.
ഗര്‍ഭസ്ഥ ശിശുവിന്റെ ജന്മാവകാശത്തെ പിന്തുണയ്ക്കുന്ന ബില്‍ മറ്റ് അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് മാര്‍ച്ച് ഫോര്‍ ലൈഫിന്റെ പ്രസിഡന്റ് ജീന്‍ മാന്‍സിനി പറഞ്ഞു. ഗര്‍ഭഛിദ്രം അനുവദിക്കുന്നതില്‍ ഏകാധിപത്യ ഭരണ സംവിധാനമുള്ള ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമൊപ്പമാണ് ഇപ്പോള്‍ അമേരിക്ക. ജനാധിപത്യ രാജ്യത്തിന് ചേരുന്നതല്ല അതെന്നും മാന്‍സിനി പറഞ്ഞു. പ്രോ-ലൈഫ് അമേരിക്ക, നാഷണല്‍ റൈറ്റ് ടു ലൈഫ് കമ്മിറ്റി, അമേരിക്കന്‍സ് യുണൈറ്റഡ് ഫോര്‍ ലൈഫ്, മാര്‍ച്ച് ഫോര്‍ ലൈഫ്, അര്‍ബന്‍ ക്യൂര്‍ എന്നിവയുള്‍പ്പെടെ വിവിധ പ്രോ-ലൈഫ് ഗ്രൂപ്പുകള്‍ ഗ്രഹാമിന്റെ ബില്ലിനെ പിന്തുണയ്ച്ചു.
അതേസമയം 15 ആഴ്ച്ച എന്ന നിബന്ധന ഒഴിവാക്കി, ഒരു ഘട്ടത്തിലും ഗര്‍ഭഛിദ്രം അനുവദിക്കാത്ത നിയമമാണ് വേണ്ടതെന്ന് ഗര്‍ഭച്ഛിദ്ര വിരുദ്ധ പ്രസ്ഥാനത്തിലെ ഒരു വിഭാഗം ആഭിപ്രായപ്പെട്ടു. ഇളവുകള്‍ ഗര്‍ഭഛിദ്രങ്ങള്‍ തുടരാന്‍ സാഹചര്യം ഒരുക്കും. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനുസരിച്ച് 92 ഗര്‍ഭഛിദ്രങ്ങളും 15 ആഴ്ചകള്‍ക്കുള്ളില്‍ സംഭവിക്കുന്നതാണ്. ആറു ശതമാനം മാത്രമാണ് 15 ആഴ്ചയ്ക്ക് ശേഷം സംഭവിക്കുന്നള്ളു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.