മസ്ക്റ്റ് കൊച്ചി എയ‍‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക, യാത്രാക്കാരെ ഒഴിപ്പിച്ചു

മസ്ക്റ്റ് കൊച്ചി എയ‍‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക, യാത്രാക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ്: മസ്ക്റ്റില്‍ നിന്നും കൊച്ചിയിലേക്കുളള എയ‍‍ർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ പുക കണ്ടതിനെ തുടർന്ന് യാത്രാക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പാണ് ഇടത് വശത്തെ ചിറകില്‍ നിന്ന് പുക വരുന്നതായി ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ യാത്രാക്കാരെ എമർജന്‍സി വാതില്‍ വഴി പുറത്ത് എത്തിച്ചു.

രക്ഷാ പ്രവർത്തനത്തിനിടെ ചില യാത്രക്കാർക്ക് ചെറിയ പരുക്കേറ്റതൊഴിച്ചാൽ ഏല്ലാവരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി. രാവിലെ പ്രാദേശിക സമയം 11.20 ടെയാണ് സംഭവമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.