വൈദിക ജീവിത നവീകരണം കാലഘട്ടത്തിന്റെ ആവശ്യം: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

വൈദിക ജീവിത നവീകരണം കാലഘട്ടത്തിന്റെ ആവശ്യം: മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട്ടെ മൗണ്ട് സെന്റ് തോമസില്‍ യുവ വൈദികര്‍ക്കായി പത്തു ദിവസത്തെ തുടര്‍ പരിശീലന പരിപാടികള്‍ ആരംഭിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

വൈദികരുടെ ശുശ്രൂഷകള്‍ കാലഘട്ടത്തിനനുസൃതമായ രീതിയില്‍ ക്രമപ്പെടുത്തുന്നതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. എല്ലാ ശുശ്രൂഷകളും പ്രേക്ഷിത ആഭിമുഖ്യത്തില്‍ ഏറ്റെടുക്കണമെന്നും അവയിലൂടെ സുവിശേഷവത്കരണം തീക്ഷണതയോടെ തുടരണമെന്നും അല്ലെങ്കില്‍ വൈദിക ശുശ്രൂഷകള്‍ അപ്രസക്തമാകുമെന്നും മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

വൈദികര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ വിവിധ രൂപതകളില്‍ നിന്നുള്ള നാല്‍പതോളം യുവ വൈദികര്‍ പങ്കെടുക്കുന്നുണ്ട്. കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, സെക്രട്ടറി ഫാ. ജോജി കല്ലിങ്ങല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.