ലണ്ടന്‍: കൊറോണ വൈറസിനെ ചെറുക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് ഫിലിം വികസിപ്പിച്ചു. സാധാരണ വെളിച്ചം ഫിലിമില്‍ പതിച്ചാല്‍ വൈറസുകള്‍ നശിക്കുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ ബെല്‍ഫാസ്റ്റ് ക്വീന്‍സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഫിലിം കണ്ടുപിടിച്ചത്.
ആശുപത്രികളില്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന മേശവിരിപ്പ്, കര്‍ട്ടന്‍, ജീവനക്കാരുടെ കുപ്പായം എന്നിവയില്‍ ഫിലിം പ്രയോഗിക്കാന്‍ കഴിയും. അള്‍ട്രാവയലറ്റ് വെളിച്ചം ആഗിരണം ചെയ്യാന്‍ കഴിയുന്ന കണങ്ങളുടെ നേര്‍ത്ത ഒരുപാളി ഈ ഫിലിമില്‍ പൂശിയിട്ടുണ്ട്.
വെളിച്ചം പതിക്കുമ്പോള്‍ അവ റിയാക്ടീവ് ഓക്‌സിജൻ സ്പീഷീസ് (ആര്‍.ഒ.എസ്) ഉണ്ടാക്കും. ഓക്‌സിജനില്‍ നിന്നു രൂപം കൊള്ളുന്ന വന്‍ പ്രതിപ്രവര്‍ത്തന ശേഷിയുള്ള രാസവസ്തുക്കളാണ് ആര്‍.ഒ.എസ് ഇവയാണ് വൈറസുകളെ നശിപ്പിക്കുന്നതെന്ന് ഫിലിം വികസിപ്പിച്ച ഗവേഷകര്‍ പറഞ്ഞു. ഈ പ്ലാസ്റ്റിക് ഫിലിം മണ്ണില്‍ അലിയുന്നതായതിനാല്‍ പാരിസ്ഥിതിക ദോഷമില്ലെന്നും അവര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.