ദോഹ: പുതിയ ദേശീയ ചിഹ്നം പുറത്തിറക്കി ഖത്തർ. ഖത്തർ നാഷണല്‍ മ്യൂസിയത്തില്‍ വച്ച് നടന്ന ചടങ്ങിലാണ് പുതിയ ചിഹ്നം അനാവരണം ചെയ്തത്.
നമ്മുടെ ഭാവി രൂപപ്പെടുത്തില്‍ ഭൂതകാലത്തിന് നിർണായക പങ്കുണ്ട്. ദേശീയ ചിഹ്നത്തിന്‍റെ യാത്ര നമ്മുടെ പൈതൃകം സംരക്ഷിക്കുന്നുവെന്നതിന്‍റെ നേർ ചിത്രമാണ്. നാം ഭാവിയിലേക്കാണ് നോക്കുന്നത്. ട്വിറ്ററില്‍ ഖത്തർ കുറിച്ചു.

നാല് ഭാഗങ്ങളാണ് പുതിയ ചിഹ്നത്തിനുളളത്. പായ് കപ്പല്‍, പാം മരം, വാളുകള്‍, കടല്‍. ഓരോന്നും ഓരോ കാര്യങ്ങളെ പ്രതിനിധികരിക്കുന്നു. പായ് കപ്പല്‍ ഖത്തർ അഭിമാനത്തെ സൂചിപ്പിക്കുന്നു. വലിയ കടലില്‍ ഖത്തറിന്‍റെ പതാക സ്വതന്ത്രമായി പറക്കുന്നു. രാജ്യത്തിന്‍റെ അഭിമാനമുയർത്തികൊണ്ട്. പാം മരം രാജ്യത്തിന്‍റെ സൗന്ദര്യത്തെ സൂചിപ്പിക്കുമ്പോള്‍, വാളുകള്‍ സംസ്കാരത്തെ സൂചിപ്പിക്കുന്നു. രാജ്യത്തിന്‍റെ ചരിത്രത്തേയും പൈതൃക തൊഴിലുകളെയുമാണ് കടല്‍ ഓർമ്മിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.