സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്; മുംബൈ പൊലീസിനോട് രണ്‍വീര്‍ സിംഗ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നഗ്നചിത്രം മോര്‍ഫ് ചെയ്തത്; മുംബൈ പൊലീസിനോട് രണ്‍വീര്‍ സിംഗ്

മുംബൈ: സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദമാകുകയും ചെയ്ത നഗ്നചിത്രം മോര്‍ഫ് ചെയ്തതാണെന്ന് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. തന്റെ സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് മുംബൈ പോലീസിന് നല്‍കിയ മൊഴിയില്‍ രൺവീർ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ജൂലൈ 21 നാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സ്വകാര്യ ഭാഗങ്ങള്‍ ദൃശ്യമാകുന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 26-നാണ് രണ്‍വീറിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്‍ജിഒയിലെ ഒരു ഓഫീസര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

രൺവീറിന്റെ മൊഴിയെ തുടർന്ന് മോർഫ് ചെയ്തതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ ചിത്രം ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 292 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുന്നത്, കൈകാര്യം ചെയ്യുന്നത്), 293 ( അശ്ലീല വസ്തുക്കള്‍ വില്‍ക്കല്‍), 509 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തി), സെക്ഷന്‍ 67 കൂടാതെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്, 2000 (ലൈംഗികത പ്രകടമാക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കല്‍) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പേപ്പര്‍ മാസികയ്ക്ക് വേണ്ടിയായിരുന്നു രണ്‍വീര്‍ നഗ്ന ഫോട്ടോ ഷൂട്ട് നടത്തിയത്. ഒരു ടര്‍ക്കിഷ് പരവതാനിയില്‍ കിടക്കുന്നതും ഇരിക്കുന്നതുമായുള്ള ചിത്രങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. 70 കളിലെ പോപ് താരം ബര്‍ട്ട് റെയ്നോള്‍ഡ്സിന്റെ വിഖ്യാതമായ ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു ഫോട്ടോഷൂട്ട്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.