കണ്ണൂർ: ദൈവദാസി സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിനെ ഫ്രാൻസിസ് മാർപ്പാപ്പ ധന്യ പദവിയിലേക്ക് ഉയർത്തിയതിന്റെ കൃതജ്ഞതാബലി നാളെ കണ്ണൂർ പയ്യാമ്പലം ഉർസുലൈൻ കോൺവന്റ് അങ്കണത്തിൽ നടക്കും.
രാവിലെ 10:30 നു നടക്കുന്ന കൃതജ്ഞതാബലിയിൽ കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ മുഖ്യകാർമികത്വം വഹിക്കുമെന്നു സംഘാടകസമിതി ജനറൽ കൺവീനർ സിസ്റ്റർ വീണ പാണങ്കാട്ട് പത്രസമ്മേളനത്തിൽ അറിയിച്ചു.
തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വചന പ്രഘോഷണവും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വിജയവാഡ ബിഷപ്പ് ഡോ. ടി.ജോസഫ് രാജറാവു, ആർച്ച്ബിഷപ്പ് എമേരറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിഷപ്പ് എമേരറ്റസ് മാർ ജോർജ് ഞരളക്കാട്ട് എന്നിവരും പങ്കെടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26