ബാത്റൂം ഭംഗിയായി സൂക്ഷിക്കാൻ ചില പൊടി കൈകൾ

ബാത്റൂം ഭംഗിയായി സൂക്ഷിക്കാൻ ചില പൊടി കൈകൾ

പണ്ടൊക്കെ ബാത്റൂമിന്റെ ഇന്റീരിയർ ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി വീട്ടിലെ മറ്റു മുറികൾ പോലെ തന്നെ ബാത്റൂമുകളും ഭംഗിയാക്കാൻ എല്ലാവരും ശ്രമിക്കുന്നു. ബാത്റൂം വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ പരിചയപ്പെടാം. 

ആദ്യം ബാത്റൂമിലുപയോഗിക്കുന്ന വസ്തുക്കൾ ക്രമീകരിക്കാം 

ടവ്വല്‍, മേക്ക് അപ്പ് വസ്തുക്കള്‍, ടോയ്‌ലറ്റ് ക്ലീനിങ് ഉപകരണങ്ങള്‍ എന്നിവയെല്ലാം തരംതിരിച്ച് വയ്ക്കാം. ഇതില്‍ ഉപയോഗം കഴിഞ്ഞ സാധനങ്ങള്‍ ബാത്റൂമില്‍ നിന്ന് മാറ്റാം. എക്‌സ്‌പെയറി കഴിഞ്ഞ സാധനങ്ങള്‍, ഉപയോഗിച്ച് തീര്‍ന്നവ, ഇപ്പോള്‍ ഉപയോഗിക്കാത്തവ എന്നിവയെല്ലാം ബാത്റൂമില്‍ നിന്ന് നീക്കണം.

ബാത്റൂമില്‍ നിന്ന് നീക്കം ചെയ്ത സാധനങ്ങളില്‍ വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്നവയുണ്ടെങ്കില്‍ എടുത്ത് സൂക്ഷിച്ച് വയ്ക്കാം. ശേഷം ബാത്റൂമിന് ഒരു ലേ ഔട്ട് തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം ബാത്റൂമില്‍ കരുതാം. 

ഒപ്പം ക്ലീനിങ് ബ്രഷ്, ലോഷന്‍, ഡിറ്റര്‍ജന്റുകള്‍ എന്നിവ വയ്ക്കാന്‍ പ്രത്യേകമായ സ്ഥലം ഒരുക്കാം. മേക്ക് അപ്പ് സാധനങ്ങള്‍ കാബിനില്‍ സൂക്ഷിക്കാം. ഉപയോഗിക്കാത്ത ടവ്വലുകള്‍ ബാത്റൂമില്‍ തന്നെ കാബിന്‍ ഉണ്ടെങ്കില്‍ അവയില്‍ വയ്ക്കാം. 

ദിവസവും ഉപയോഗിക്കുന്ന സാധനങ്ങള്‍ പെട്ടെന്ന് ലഭിക്കുന്ന വിധത്തില്‍ സജ്ജീകരിക്കാം. ബാത്റൂമിലെ സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വ്യത്യസ്തമായ ഷെല്‍ഫുകള്‍ നിര്‍മിക്കാം. ഇതില്‍ ഓരോന്നിലും സാധനങ്ങള്‍ വൃത്തിയായി അടുക്കിവയ്ക്കാം. 

ബാത്റൂം ഭംഗിയായി അലങ്കരിക്കാം

ചെടികൾ കണ്ണാടികള്‍ എന്നിവ കൊണ്ട് ബാത്റൂം അലങ്കരിക്കാം. വെള്ളം വീണാൽ നശിക്കാത്ത വസ്തുക്കൾ കൊണ്ട് അലങ്കരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ബാത്റൂം കൂടുതൽ ഭംഗിയാക്കാൻ മുഴുവൻ രൂപഭാവവും മാറ്റുന്നതിനു പകരം, ഒരു നല്ല ഇഫക്റ്റ് സൃഷ്ടിക്കുന്നതിന് ഒന്നോ അതിലധികമോ ബാത്റൂം ഇന്റീരിയർ ഡിസൈനുകൾ കൂടി തിരഞ്ഞെടുക്കാം. ബാത്റൂമിന്റെ ഭിത്തികളിൽ മനോഹരമായ ലൈറ്റിംഗ്സും ഉപയോഗിക്കാം. 

ബാത്റൂം ഭിത്തികളിൽ വെള്ള നിറം ഉപയോഗിക്കുന്നത് അനുയോജ്യമാണ്. വെള്ള നിറം ബാത്റൂമിന് ആകർഷകമായ ഒരു ലുക്ക് സമ്മാനിക്കും. വെള്ളയ്ക്കൊപ്പം ഡാർക്ക് ഷെയ്ഡ്സ് കൂടി ഉപയോഗിക്കുകയാണെങ്കിൽ അത് കൂടുതൽ മികച്ചതാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.