ഐപിഒ സാലിക് ഓഹരികള്‍ വർദ്ധിപ്പിച്ചു

ഐപിഒ സാലിക് ഓഹരികള്‍ വർദ്ധിപ്പിച്ചു

ദുബായ്: സാലിക് വില്‍പനയ്ക്ക് വച്ച ഓഹരികളുടെ ശതമാനം വർദ്ധിപ്പിച്ചു. ഐപിഒയിലൂടെ വില്‍ക്കുന്ന ഓഹരികള്‍ 20 ല്‍ നിന്ന് 24.9 ശതമാനമായാണ് വർദ്ധിപ്പിച്ചിട്ടുളളത്. ഇതോടെ ഐപിഒയിലേക്ക് എത്തുന്ന മൊത്തം ഓഹരികളുടെ എണ്ണം 186 കോടിയാകും. നേരത്തെ 150 കോടി ഓഹരികളാണ് വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. 

ഐപിഒ ഓഹരികള്‍ക്ക് കൂടുതല്‍‍ ആവശ്യക്കാർ എത്തിയതോടെയാണ് ഓഹരികളുടെ ശതമാനം വർദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്.  കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഓഹരിക്ക് രണ്ട് ദിർഹമെന്ന നിരക്കില്‍ വില്‍പന ആരംഭിച്ചത്. സെപ്റ്റംബർ 20 വരെയാണ് വില്‍പന നടക്കുക. 29 ന് ദുബായ് ഫിനാന്‍ഷ്യല്‍ മാർക്കറ്റില്‍ സാലിക് ലിസ്റ്റ് ചെയ്യും.

പബ്ലിക് ജോയിന്‍റ് സ്റ്റോക് കമ്പനിയായി സാലിക് മാറിയത് കഴിഞ്ഞ ജൂണിലായിരുന്നു. ദുബായില്‍ എട്ട് ടോള്‍ ഗേറ്റുകളാണ് ബ്ലിക് ജോയിന്‍റ് സ്റ്റോക് കമ്പനിക്കുളളത്.  ഐപിഒയിലേക്ക് 24.9 ഓഹരികള്‍ മാറുന്നതോടെ ദുബായ് സർക്കാരിന്‍റെ ഉടമസ്ഥതയില്‍ ഓഹരിമൂലധനത്തിന്‍റെ ശതമാനം 75.1 ആയി കുറയും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.