വായ്പ തിരിച്ചടവ് മുടങ്ങി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

വായ്പ തിരിച്ചടവ് മുടങ്ങി; സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഗര്‍ഭിണിയെ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തി

റാഞ്ചി: വായ്പയെടുത്ത തുക തിരിച്ചടയ്ക്കാത്തതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ ട്രാക്ടര്‍ കയറ്റിയിറക്കി കൊലപ്പെടുത്തി. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ വ്യാഴാഴ്ചയാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്.

ട്രാക്ടര്‍ വാങ്ങുന്നതിനായി ഭിന്നശേഷിക്കാരനായ കര്‍ഷകന്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വാഹനം കണ്ടുകെട്ടാന്‍ എത്തിയതായിരുന്നു പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍.

തുടര്‍ന്ന് കര്‍ഷകന്റെ ഗര്‍ഭിണിയായ മകളും ജീവനക്കാരനും തമ്മില്‍ തര്‍ക്കമുണ്ടായി. ഒടുവില്‍ ട്രാക്ടര്‍ ഉപയോഗിച്ച് യുവതിയെ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസന്വേഷണവുമായി സഹകരിക്കുമെന്ന് പണമിടപാട് സ്ഥാപനത്തിന്റെ അധികൃതരും വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.